എട്ട് സംസ്ഥാനങ്ങളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്
ഡല്‍ഹി: ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലും, ഡല്‍ഹിയടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് ഉപ തെരഞ്ഞെടുപ്പ്.
ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലാണ് പ്രധാന പോരാട്ടം. ഫാറൂഖ് അബ്ദുള്ളയാണ് നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി. പി.ഡി.പിയുടെ സിറ്റിംഗ് സീറ്റ് തിരിച്ച് പിടിക്കാന്‍ നാസിര്‍ ഖാനാണ് ഫാറൂഖ് അബ്ദുള്ളയെ എതിരിടുന്നത്. 1500 പോളിങ് സ്റ്റേഷനുകളിലായി 12.61 ലക്ഷം വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
ഡല്‍ഹി രജൗരി ഗാര്ഡന് നിയമസഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ആം ആദ്മി പാര്‍ട്ടിക്കുള്ള പരീക്ഷയായാണ് തെരഞ്ഞെടുപ്പ് വിലയിരത്തപ്പെടുന്നത്. പാര്‍ട്ടി എം.എല്‍.എ യായിരുന്ന ജര്‍നെയ്ല്‍ സിങ് രാജിവച്ച് പോയ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ആംആദ്മി പാര്‍ട്ടിക്കും, ബിജെപിക്കും ഏറെ നിര്‍ണ്ണായകമാണ് ഈ ഉപ തെരഞ്ഞെടുപ്പ്. തിരിച്ച് വരാന്‍ കോണ്‍ഗ്രസും ശ്രമം നടത്തുന്നുണ്ട്.
അസം, പശ്ചിമ ബംഗാള്‍, ഹിമാചല്‍, കര്‍ണാടക തുടങ്ങി ഏഴ് സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഏപ്രില്‍ പതിമൂന്നിനാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."