ശമ്പളം വെട്ടിക്കുറച്ചു; ഫലസ്തീന് അതോറിറ്റിക്കെതിരെ ഗസ്സയില്‍ പ്രതിഷേധമിരമ്പി
ഗസാ സിറ്റി: ഗസയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുത്തനെ വെട്ടിക്കുറച്ച ഫലസ്തീന് അതോറ്റി (പിഎ) തീരുമാനത്തിനെതിരേ ഗസയില്‍ കൂറ്റന്‍ റാലി. സെന്‍ട്രല്‍ ഗസാ സിറ്റിയിലെ സരായ ചത്വരത്തില്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് പ്രതിഷേധവുമായി ഒരുമിച്ച് കൂടിയത്.
ഗസാ മുനമ്പിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ച ഫലസ്തീന് അതോറിറ്റി സര്‍ക്കാരിന്റെ തീരുമാനമാണ് വന്‍ പ്രതിഷേധത്തിനിടയാക്കിയത്. ഫലസ്തീന് അതോറിറ്റി നേതാക്കളായ പ്രധാനമന്ത്രി റമി ഹംദുല്ലയും ധനകാര്യമന്ത്രി ശുക്രി ബിശാറയും രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഇസ്രാഈലിന്റെ ഉപരോധവും വിദേശസഹായത്തിന്റെ ദൗര്‍ലഭ്യവും മൂലം ഗസാ മുനമ്പിലെ ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരുത്താന്‍ തങ്ങള്‍ നിര്ബന്ധിതരാവുകയായിരുന്നുവെന്നു റാമല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന്റെ വാദം.
അതേസമയം, അധിനിവിഷ്ട വെസറ്റ് ബാങ്കിലെ ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."