HOME
DETAILS

ഒ.ഐ.സി പ്രമേയം ഇന്ത്യക്ക് നാണക്കേട്

  
backup
March 04 2019 | 20:03 PM

suprabhaatham-editorial-05-03-2019

 

കശ്മിര്‍ വിഷയം സംബന്ധിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) പാസാക്കിയ പ്രമേയം ഇന്ത്യക്കു നാണക്കേടാണ്. ഇത്തരമൊരു പ്രമേയം അബുദാബിയില്‍ ചേര്‍ന്ന ഒ.ഐ.സി യോഗത്തില്‍ പരിഗണനയ്ക്കു വരുന്നതു തന്നെ ഇന്ത്യ ഇടപെട്ട് ഒഴിവാക്കേണ്ടതായിരുന്നു. ഇന്ത്യയെ യോഗത്തിലേയ്ക്കു മുഖ്യാതിഥിയായി ക്ഷണിച്ച സ്ഥിതിക്കു നയതന്ത്ര മിടുക്കു കാണിക്കേണ്ടതായിരുന്നു ഈ വിഷയത്തില്‍.
ഇതു സംബന്ധിച്ചും ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെക്കുറിച്ചും രൂക്ഷമായ വാക്‌പോരാണു ബി.ജെ.പി സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ നടക്കുന്നത്. രണ്ടു വിഷയങ്ങളിലും കാര്യമാത്രപ്രസക്തമായ മറുപടി നല്‍കാന്‍ കഴിയാതെ ചോദ്യമുന്നയിക്കുന്നവരെ പാക് അനുകൂലികളായി ചാപ്പകുത്തി രക്ഷപ്പെടുകയാണു സര്‍ക്കാര്‍.


രാജ്യ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഭരണകൂടത്തില്‍നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചകളാണ് ഈ വിഷയത്തിലെ നയതന്ത്ര നീക്കങ്ങളില്‍ ഇന്ത്യക്കുണ്ടായത്.


കശ്മിരിലെ ജനങ്ങളുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടും കശ്മിരിലെ 'ഇന്ത്യന്‍ ഭീകരത'യെ അപലപിച്ചുകൊണ്ടും 57 അംഗ ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഒറ്റക്കെട്ടായി പിന്താങ്ങിയാണു പ്രമേയം പാസാക്കിയത്. യോഗം ബഹിഷ്‌ക്കരിച്ച പാകിസ്താനെ പരോക്ഷമായി സഹായിക്കുന്ന നടപടിയാണത്. അവസാന പ്രഖ്യാപനത്തില്‍ ഇന്ത്യയെ വിമര്‍ശിച്ചിട്ടില്ലെന്നു പറഞ്ഞ് ബി.ജെ.പി സര്‍ക്കാരിനു നാണക്കേടിന്റെ ഈ ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കാനാവില്ല.


ഇന്ത്യയെ മുഖ്യാതിഥിയായി യോഗത്തിലേയ്ക്കു ക്ഷണിച്ചത് വലിയ നേട്ടമായി ബി.ജെ.പി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചിരുന്നു. 50 കൊല്ലത്തിനുശേഷം ഇന്ത്യയെ അംഗീകരിക്കുന്ന ഈ നടപടി ശ്ലാഘനീയമാണ്. എന്നാല്‍ ആ നേട്ടത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുന്നതായി ഇന്ത്യക്കെതിരേയുള്ള പ്രമേയം. പാകിസ്താനാണു ഭീകരവാദികളെ സഹായിക്കുന്നതെന്ന ഇന്ത്യയുടെ വാദം തള്ളിക്കളയുകയാണവര്‍ ചെയ്തത്. യോഗത്തില്‍ പങ്കെടുത്തിട്ടും അതു തടയാന്‍ സുഷമാസ്വരാജിനു കഴിഞ്ഞില്ല.


കഴിഞ്ഞവര്‍ഷമാണു കശ്മിരില്‍ ഏറ്റവുമധികം ആക്രമണങ്ങളും കൊലപാതകങ്ങളും നടന്നതെന്നും ജനതയുടെ മനുഷ്യാവകാശങ്ങള്‍ തടയുകയാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെ കശ്മിരില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും നിയമവിരുദ്ധമായി പൗരന്മാരെ അറസ്റ്റുചെയ്യുകയാണെന്നും പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചു ജനങ്ങളെ അന്ധരാക്കുകയാണെന്നും ഇന്ത്യന്‍ സേന നടത്തുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നുവെന്നും തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണു പ്രമേയത്തിലുള്ളത്.


ഇത്തരമൊരു പ്രമേയവതരണത്തിനു മൂകസാക്ഷിയായി ഇരിക്കാനായിരുന്നോ സുഷമാസ്വരാജിനെ പ്രധാനമന്ത്രി അബൂദബിയിലേയ്ക്ക് അയച്ചതെന്നു പ്രതിപക്ഷം ചോദിക്കുമ്പോള്‍ അവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നത് അപഹാസ്യമാണ്.


പ്രമേയത്തിലെ പരാമര്‍ശങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ലെന്നു പറഞ്ഞ് ഒഴിയുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ല. ഇന്ത്യാ-പാക് സമാധാനശ്രമങ്ങളില്‍ പാകിസ്താന്‍ വഹിക്കുന്ന പങ്കിനെ അഭിനന്ദിക്കുന്നുമുണ്ട് പ്രമേയം.


ഇതേപോലെ, സമൂഹമധ്യത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സംശയമാണ് പുല്‍വാമയില്‍ പാകിസ്താന്‍ സഹായത്തോടെ ഭീകരര്‍ നടത്തിയ ആക്രമണത്തിനെതിരേ ഇന്ത്യ നടത്തിയ പ്രത്യാക്രമണം സംബന്ധിച്ചത്. രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ആക്രമണമായിരുന്നു പുല്‍വാമയിലുണ്ടായത്. അതിനാല്‍തന്നെ ഇതു സംബന്ധിച്ച തര്‍ക്കങ്ങളില്‍നിന്നു കോണ്‍ഗ്രസും ഇതര പ്രതിപക്ഷകക്ഷികളും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍, ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണം സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിടാന്‍ തുടങ്ങിയതോടെ പ്രതിപക്ഷവും ആരോപണവുമായി രംഗത്തുണ്ട്.


350 ഭീകരര്‍ മരിച്ചെന്നായിരുന്നു നേരത്തേ വന്ന വാര്‍ത്ത. എന്നാല്‍ ആളുകളാരും മരിച്ചിട്ടില്ലെന്ന് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിദേശ വാര്‍ത്താ മാധ്യമങ്ങള്‍ പറയുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സാറ്റലൈറ്റ് സംവിധാനംവഴി അപ്പപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യങ്ങളിലൂടെ കാണാനാവുന്ന ഈ കാലത്ത് ഇത് സംബന്ധിച്ച് ദൃശ്യങ്ങളൊന്നും ഇതുവരെ സര്‍ക്കാര്‍ പുറത്ത് വിടാത്തത് എന്താണ്.
ഉസാമാബിന്‍ലാദനെ വധിച്ച ഉടനെതന്നെ ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടിരുന്നുവെന്നോര്‍ക്കുക. ഇത്തരം ചോദ്യങ്ങളുന്നയിക്കുമ്പോള്‍ അവരെ പാക് അനുകൂലികളായും ദേശവിരുദ്ധരായും ചിത്രീകരിക്കുന്ന നരേന്ദ്രമോദിയുടെ നിലപാടു പരിഹാസ്യമാണ്. വസ്തുനിഷ്ഠമായ മറുപടിയാണു ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.


ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയില്‍ ഒരു ഭീകരാക്രമണവും ഉണ്ടായിട്ടില്ലെന്നും ഇപ്പോള്‍ മാത്രം ആക്രമണങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടെന്നും ചോദിക്കുന്നതു ദേവഗൗഡയുടെ മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയാണ്. തന്റെ പിതാവ് ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ തുറന്ന ജീപ്പിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മിരില്‍ വരുന്നത് വന്‍സുരക്ഷാ സന്നാഹങ്ങളോടെയാണെന്നും കുമാരസ്വാമി പറയുമ്പോള്‍ അദ്ദേഹത്തെ ദേശദ്രോഹിയായി ചിത്രീകരിക്കുന്നതിനു പകരം വസ്തുതകള്‍ നിരത്തിയുള്ള മറുപടിയല്ലേ ഉണ്ടാകേണ്ടത്.


പ്രതിപക്ഷകക്ഷികളുടെ ഇന്ത്യാവിരുദ്ധ മനോഭാവമാണിതെന്നു പറഞ്ഞ് എത്രനാള്‍ ബി.ജെ.പി സര്‍ക്കാരിനു പിടിച്ചുനില്‍ക്കാനാകും. 56 മാസങ്ങള്‍ക്കുള്ളില്‍ 498 സൈനികരാണു വീരമൃത്യുവരിച്ചത്. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവുമധികം പട്ടാളക്കാരെ ഇന്ത്യക്കു നഷ്ടപ്പെട്ടത്. പുല്‍വാമയില്‍ ഭീകരാക്രമണവാര്‍ത്തയറിഞ്ഞിട്ടും ഫോട്ടോഷൂട്ട് നിര്‍ത്താതിരുന്ന നരേന്ദ്രമോദിയാണു ചോദ്യം ഉന്നയിക്കുന്നവരെ പാകിസ്താന്റെ കൈയടി നേടാനാണെന്നു പറഞ്ഞ് ഇകഴ്ത്തിക്കൊണ്ടിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago