നവീകരിച്ച കംഫര്‍ട്ട് സ്റ്റേഷന് തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടിയായില്ല
പനമരം: നവീകരണം പൂര്‍ത്തിയായ കംഫര്‍ട്ട് സ്റ്റേഷന് അടിയന്തരമായി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കണമെന്ന് ആവശ്യം. പനമരം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള കംഫര്‍ട്ട് സ്റ്റേഷനാണ് ഇതുരെ തുറക്കാന്‍ നടപടിയില്ലാത്തത്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് യാത്രക്കാരും പഞ്ചായത്ത് അധികൃതരും ചര്‍ച്ച നടത്തിയിരുന്നു.
പൊളിച്ച കംഫര്‍ട്ട് സ്റ്റേഷന് ബദലായി പണിത കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചിട്ടും തുറന്ന് കൊടുക്കാത്തതിനെ തുടര്‍ന്ന് ചര്‍ച്ചയില്‍ യാത്രക്കാരും പഞ്ചായത്ത് അധികൃതരും വാക്കേറ്റവും നടന്നു. പണി പൂര്‍ത്തിയായിട്ടും കംഫര്‍ട്ട് സ്റ്റേഷന് സ്റ്റേഷന് തുറക്കാന്‍ നടപടിയില്ലാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
കംഫര്‍ട്ട് സ്റ്റേഷന് പൊളിച്ചതോടെ നൂറുക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ബില്‍ഡിങ് പണി പൂര്‍ത്തീകരിച്ചെങ്കിലും മുറ്റം ഇന്റര്‍ലോക്ക് പതിക്കുന്നതിനുള്ള താമസമാണ് തുറന്ന് പ്രര്ത്തിക്കുന്നതിനുള്ള തടസം.
പഞ്ചായത്ത് അധീനതയിലുളള സ്ഥലം അതിര് നിര്‍ണയിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാലതാമസം വരുത്തിയതാണ് കംഫര്‍ട്ട് സ്റ്റേഷന് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തടസമായി നില്‍ക്കുന്നത്. ഈ തടസം നീക്കി 30നകം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഉറപ്പ് വരുത്തുമെന്ന് പ്രസിഡന്റ് യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."