അടച്ചുപൂട്ടല്‍ ലംഘനം: 2052 കേസുകള്‍; 2088 അറസ്റ്റ്; പിടിച്ചെടുത്തത് 1221 വാഹനങ്ങള്‍
തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2052 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 2088 പേരാണ്. 1221 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1517 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ,കൊച്ചി'' ,കോഴിക്കോട് നഗരങ്ങളില്‍ കേസുകളുടെയും അറസ്റ്റു കളടെയും എണ്ണം ഗണ്യമായി കുറഞ്ഞു. ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ പൊലീസ് നടപടികള്‍..
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 62, 48, 22
തിരുവനന്തപുരം റൂറല്‍ - 234, 240, 128
കൊല്ലം സിറ്റി - 256, 273, 174
കൊല്ലം റൂറല്‍ - 106, 113, 88
പത്തനംതിട്ട - 71, 96, 25
ആലപ്പുഴ- 270, 280, 204
കോട്ടയം - 40, 57, 6
ഇടുക്കി - 166, 100, 80
എറണാകുളം സിറ്റി - 16, 37, 1
എറണാകുളം റൂറല്‍ - 120, 124, 60
തൃശൂര്‍ സിറ്റി - 104, 120, 84
തൃശൂര്‍ റൂറല്‍ - 68, 78, 40
പാലക്കാട് - 93, 110, 60
മലപ്പുറം - 82, 113, 45
കോഴിക്കോട് സിറ്റി - 83, 83, 70
കോഴിക്കോട് റൂറല്‍ - 32, 3, 28
വയനാട് - 80, 16, 46
കണ്ണൂര്‍ - 155, 162, 53
കാസര്‍ഗോഡ് - 14, 35, 7
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."