പണം തട്ടിപ്പ് സംഘത്തിലെ യുവതി പൊലിസ് പിടിയില്‍
ചെറുതോണി: വനിതകള്‍ക്ക് വ്യക്തിഗത വായ്പ നല്‍കാമെന്ന പേരില്‍ പണം തട്ടാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലിസിനെ ഏല്‍പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെറുതോണി ആലുംചുവട് ഭാഗത്തെ സ്ത്രികളാണ് തൃശൂര്‍ സ്വദേശിനിയായ 55 കാരിയെ പിടികൂടിയത്.
പൊലിസ് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ വ്യാജമെന്ന് കണ്ടെത്തി. പിടിയിലായ സ്ത്രീയെ പൊലിസ് സുരക്ഷ കേന്ദ്രത്തില്‍ എത്തിച്ച് നിരിക്ഷണത്തിലാണ്. ന്യു കേരള എന്‍.ആര്‍.ഐ. എന്ന പേരില്‍ തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ രസീത് ബുക്കുംവായ്പ നല്‍കുന്നതിനുള്ള ഫോട്ടോകോപ്പി ഫോറവും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി.
ഫോറത്തില്‍ സൂചിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പരില്‍ പൊലിസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ പ്രവര്‍ത്തരനഹിതമാണ്. രസീത് ബുക്കിലും അപേക്ഷ ഫോറത്തിലും രേഖപ്പെടുത്തിയിട്ടുള്ള അഡ്രാസ്സും രജിസ്റ്റര്‍ വിവരങ്ങളിലും വ്യക്തതയില്ലാതെ തെറ്റായ രൂപത്തിലാണ്. പലരുടെ പക്കല്‍ നിന്ന് പണം കൈപ്പറ്റിതായി രസീതില്‍ തുക എഴുതിരിക്കുന്നതിലും തട്ടിപ്പ് വ്യക്തമാണ്.
ഇന്നലെ രാവിലെ ഇടുക്കി ആലുംചുവട്ടില്‍ എത്തിയ സ്ത്രീ വീട്ടമ്മമാരെ വിളിച്ചു ചേര്‍ന്ന് വായ്പ സംബന്ധിച്ച് വിവരണം നടത്തുകയായിരുന്നു. 1600 രൂപയും തിരിച്ചറിയല്‍ രേഖയും ഫോട്ടോയും ബാങ്ക് അക്കൗണ്ട് രേഖയും നല്‍കി അംഗമായാല്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കമ്പിനി പ്രതിനിധികള്‍ സ്ഥലത്ത് എത്തി വായ്പ സംബന്ധിച്ച് ക്ലാസ് എടുക്കും.തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ ഓരോ അംഗത്തിന്റെയും അക്കൗണ്ടില്‍ ഒന്നരലക്ഷം രൂപ വീതം കമ്പനി ഇടും.ആറ് പേരില്‍ കൂടുതലുള്ള സംഘത്തിന് മാത്രമേ പണം നല്‍കുകയുള്ളു എന്നായിരുന്നു പിടിയിലായ സ്ത്രീ വീട്ടമ്മമാരോട് പറഞ്ഞത്.
തട്ടിപ്പ് മനസിലാക്കിയ വീട്ടമ്മമാര്‍ പൊലിസില്‍ വിവരം അറിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആലുംചുവട് സ്വദേശിനി മിനി നല്‍കിയ പരാതിയില്‍ ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."