മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
അടിമാലി: അതിജീവന പോരാട്ട വേദിയുടെ ദേശീയപാത ഉപരോധ സമര വേദിയില്‍ ദൃശ്യമാധ്യമ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ അടിമാലി പൊലിസ് അറസ്റ്റ് ചെയ്തു.
പൊട്ടന്‍കാട് ദേശീയം കണ്ടോതാഴത്ത് വീട്ടില്‍ സതീശന്(51), ബൈസണ്‍വാലി പ്ലാന്തോട്ടത്തില്‍ ശശി(58) എന്നിവരെയാണ് അടിമാലി പൊലിസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ അടിമാലി ടൗണ്‍ സെന്‍ട്രല്‍ ജങ്ഷനിലെ സമര വേദിയുടെ സമീപത്ത് വെച്ചായിരുന്നു ആക്രണം.
മീഡിയ വണ്‍ ചാനല്‍ ഇടുക്കി റിപ്പോര്‍ട്ടര്‍ ആല്ബിന് (35), കാമറാമാന് വില്‍സണ്‍ ബാബു(42) എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. ഇവരുടെ മൊഴിപ്രകാരമാണ് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തത്. സമരം അവസാനിക്കുന്നതിന് അല്‍പ്പ സമയത്തിന് മുന്‍പായി ഇവര്‍ തിരികെ പോരുന്നതിനായി വാഹനം എടുത്തതോടെയാണ് അക്രമണം നടത്തിയത്. വാഹനത്തില്‍ നിന്നും ഇവരെ ബലമായി വലിച്ചിറക്കി റോഡിലിട്ട് മര്‍ദിക്കുകയായിരുന്നു.
വാഹനത്തിന്റെ ഗ്ലാസ് തകരുകയും ചെയ്തു. പ്രതികളെ പിന്നിട് ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."