HOME
DETAILS

പ്രവാസി മടക്കം: സൗജന്യ യാത്ര അനുവദിക്കണമെന്നാവശ്യപെട്ട് സുപ്രീം കോടതിയിൽ ഹരജി; വെള്ളിയാഴ്ച്ച പരിഗണിക്കും

  
backup
May 07 2020 | 19:05 PM

pravasi-return-required-free-air-ticket

      റിയാദ്: കോവിഡിനെത്തുടർന്ന് വിദേശരാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജ്ജി സമർപ്പിച്ചു. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമാഹരിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗപ്പെടുത്തി നിർധനരായ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്നാണ് പ്രവാസി ലീഗൽ സെൽ ഹർജ്ജിയിൽ പ്രധാനമായും ആവശ്യപ്പെടുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങളും സൈനിക കപ്പലുകളും വ്യഴാഴ്ച്ച മുതൽ രാജ്യത്ത് എത്തിതുടങ്ങി.

    എന്നാൽ, സൗജന്യമായി ആരെയും നാട്ടിൽ തിരികെയെത്തിക്കില്ലെന്നും വിമാന ടിക്കറ്റിനായി പ്രവാസികൾ നിശ്ചയിച്ച ടിക്കറ്റ് തുക നൽകണമെന്നും കേന്ദ്ര വിദേശകാര്യ മന്ദ്രാലയം നൽകിയ ഉത്തരവിൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രവാസികൾ സ്വന്തം ചിലവിൽ യാത്ര തുടരുന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞതിനാലും, കൊവിഡിനെ തുടർന്ന് രാജ്യങ്ങൾ പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതിനാലും മാസങ്ങൾക്ക് മുൻപ് താനെ ജോലി നഷ്ട്ടപ്പെട്ട് വിദേശത്ത് കഷ്ടത അനുഭവിക്കുന്ന ഇന്ത്യൻ കുടിയേറ്റക്കാരെ സബന്ധിച്ച് വിമാന ടിക്കറ്റിന് തുക നൽകി നാട്ടിലേക്ക് തിരിച്ചുവരുന്നത് നിലവിൽ സാധ്യമല്ല. ഈ സാഹചര്യത്തിലാണ് വിദേശത്ത് കുടുങ്ങി കിടക്കുന്ന നിർധനരായ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ ഹർജ്ജി നൽകിയത്. അതോടൊപ്പം ജോലിയില്ലാതെ ദുരിതത്തിലായ 230 ഓളം ഗർഭിണികളായ നഴ്‌സുമാരും മാർച്ച് മാസത്തോടെ നാട്ടിൽ പോകാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നെകിലും നിലവിലെ അവസ്ഥയിൽ ഇവരിൽ ബഹുഭൂരിഭാഗവും ഇപ്പോഴും പ്രതീക്ഷയിൽ കഴിയുകയാണ്. നിലവിലെ യാത്രാ ഷെഡ്യൂളുകളിൽ ഇവരിൽ പലരും ഉൾപ്പെട്ടില്ല.

     നേരത്തെയും ഇതേ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നലകിയിരുന്നു. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജ്ജി സമർപ്പിച്ചത്. പ്ലീസ് ഇന്ത്യക്ക് വേണ്ടി സുപ്രിം കോടതിയിൽ
അഡ്വക്കേറ്റ് ജോസ് എബ്രഹാം കൂടെ പ്രഗത്ഭ വക്കീൽ ഇന്ദിര ജയ് സിംഗ് കോടതിയിൽ പ്രവാസികൾക്ക് വേണ്ടി വാദിക്കുന്നത്. അടിയന്തര ഘട്ടത്തിൽ പ്രവാസി ഇന്ത്യക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2009-ൽ കേന്ദ്ര സർക്കാർ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടിന് രൂപം നൽകിയത്. നിരാലംബരായ ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ്, ജയിലുകളിലും മറ്റും കഴിയുന്നവർക്ക് നിയമ സഹായം, വിസ തട്ടിപ്പുകളിലും മറ്റും വഞ്ചിക്കപ്പെട്ടവർക്കുള്ള സാമ്പത്തിക സഹായം, അത്യാഹിത ചികിത്സ സഹായം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൽ തുടങ്ങിയവക്കാണ് ഫണ്ട് വഴി സഹായം നൽകി വരുന്നത്. ഇന്ത്യൻ എംബസികളുടെ വിവിധ സേവനങ്ങൾ ഉപയോഗിക്കുന്നതിനുവേണ്ടി പ്രവാസി ഇന്ത്യക്കാർ നൽകുന്ന പണത്തിൽ നിന്ന് വക നീക്കിയാണ് ഈ ഫണ്ട് കണ്ടെത്തുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago