കശ്മിരിലേക്ക് യുവാക്കളുടെ ബുള്ളറ്റ് യാത്ര
്
മാനന്തവാടി: പശ്ചിമഘട്ട സംരക്ഷണം ഉറപ്പ് വരുത്താന്‍ കശ്മിരിലേക്ക് യുവാക്കളുടെ ബുള്ളറ്റിലുള്ള ബോധവല്‍ക്കരണ യാത്ര. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച കെ.ഒ.ഡബ്ല്യു.എ.കെ ക്ലബാണ് യാത്ര സംഘടിപ്പിച്ചത്.
മാനന്തവാടിയില്‍ നിന്നും ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.പി നൗഷാദ്, മാനന്തവാടി ക്ലാസിക്ക് ഓട്ടോ മൊബൈല്‍ ഉടമ എന്‍ പ്രദീപ്, പേരാവൂരുകാരന്‍ ഷെബിന്‍ ജോസ് എന്നിവര്‍ മൂന്ന് ബുള്ളറ്റിലും കോട്ടയത്ത് നിന്ന് ജിബു ജോസിന്റെ നേതൃത്വത്തില്‍ താര്‍ ജീപ്പിലുമായി ജൂലൈ രണ്ടിന് തുടങ്ങിയ യാത്ര ഓഗസ്റ്റ് അഞ്ചിന് അവസാനിക്കും.
10200 കിലോ മീറ്റര്‍ സഞ്ചരിച്ച് കാശ്മീരിലെ 18000 അടി ഉയരമുള്ള കര്‍ദുഗ്ലയിലാണ് യാത്ര അവസാനിക്കുക. മാനന്തവാടിയില്‍ നിന്നും കോട്ടയത്തുനിന്നുമുള്ള സംഘം കണ്ണൂരില്‍ നിന്ന് ഒന്നിച്ച് മംഗലാപുരം വഴിയാണ് യാത്ര തിരിച്ചത്. തിരികെ ഡല്‍ഹി, ഹൈദരബാദ്, മൈസൂര്‍ വഴി മാനന്തവാടിയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."