HOME
DETAILS

ജില്ലയോടുള്ള അവഗണന പ്രതിഷേധാര്‍ഹം: മുസ്‌ലിം ലീഗ്

  
backup
July 09 2016 | 05:07 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf


കല്‍പ്പറ്റ: ജില്ലയുടെ ഏറ്റവും പ്രധാനപ്പെട്ടതും വികസനത്തില്‍ നിര്‍ണായകവുമായ വയനാട് മെഡിക്കല്‍ കോളജ്, ചുരം ബദല്‍ റോഡ്, രാത്രിയാതാനിരോധനം തുടങ്ങിയ വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മൗനം പാലിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി എന്നിവര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് യഥാര്‍ഥ്യമാക്കുമെന്ന് പറഞ്ഞാണ് എല്‍.ഡി.എഫ്. ജില്ലയിലെ വോട്ടര്‍മാരെ സമീപിച്ചത്. ജയിച്ചുവന്ന സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. യും മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് സംബന്ധിച്ച കാര്യങ്ങളൊന്നും ബജറ്റിലില്ല. വയനാട്ടിലെ അതീവ ഗുരുതരമായ വന്യമൃഗശല്യം തടയുന്നതിന് വേണ്ടി ബജറ്റില്‍ കാര്യമായ നിര്‍ദേശങ്ങളില്ല.
മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് വ്യാപകമായി ആദിവാസി ഭൂസമരങ്ങള്‍ നടത്തിയവര്‍ അധികാരത്തിലെത്തിയിട്ടും അതിനായി കാര്യമായ ഫണ്ടൊന്നും വകയിരുത്തിയിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ പ്രതീക്ഷയാകുമായിരുന്ന ചെതലയത്തെ ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്കായുള്ള രാജ്യത്തെ ആദ്യ കോളജ്, അമ്പലവയല്‍ കാര്‍ഷിക കോളജ് തുടങ്ങിയ സ്ഥാപനങ്ങളോട് രാഷ്ട്രീയ പകപോക്കല്‍ നയം സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. മെഡിക്കല്‍ കോളജിന് തുക വകയിരുത്താത്തത് ജില്ലയിലെ ജനങ്ങളോട് അനീതിയാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍ ജനറല്‍ സെക്രട്ടറി പി. ഇസ്മായില്‍ എന്നിവര്‍ പറഞ്ഞു. ഭരണപക്ഷത്തിരുന്ന് പോലും മെഡിക്കല്‍ കോളജിനായി യൂത്ത് ലീഗ് സെക്രട്ടറിയേറ്റിലടക്കം സമരം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് എവിടെ മെഡിക്കല്‍ കോളജെന്ന് അന്വേഷിച്ച ഡി.വൈ.എഫ്.ഐക്ക് ഇപ്പോഴെന്തു പറയാനുണ്ടെന്നും നേതാക്കള്‍ ചോദിച്ചു. വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷം യു.ഡി.എഫ് ജില്ലയില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ കടക്കല്‍ കത്തിവെക്കുന്നതായി ബജറ്റെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എം.പി നവാസ്, ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍ എന്നിവര്‍ കുറ്റപ്പെടുത്തി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 minutes ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  32 minutes ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  an hour ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  an hour ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  an hour ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  an hour ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  2 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  2 hours ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  2 hours ago