കൂത്താട്ടുകുളത്ത് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചു
കൂത്താട്ടുകുളം: നഗരസഭാ ബസ് സ്റ്റാന്റ് പരിസരത്ത് ബംഗാളികളായ അതിഥി തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധിച്ചു. ഒഡിഷ, ബീഹാര്‍, ഛാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ആളുകളെ കൊണ്ടുപോയിട്ടും പശ്ചിമബംഗാളിലേക്കുള്ളവരെ കൊണ്ടുപോകാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കാത്തതാണ് പ്രതിഷേധത്തിനു കാരണം.
ഇവിടെ ബംഗാളികള്‍ കുറവായതിനാലാണ് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കാത്തതെന്ന് ചിലര്‍ ഇവരെ തെറ്റിധരിപ്പിച്ചതായാണ് വിവരം. കൊവിഡ് ബാധിതന് കൂത്താട്ടുകുളത്ത് എത്തിയതിനെ തുടര്‍ന്ന് നഗരം കടുത്ത നിരീക്ഷണത്തില്‍ തുടരുന്നതിനിടയില്‍ ഉണ്ടായ ഇത്തരം സംഭവവികാസങ്ങള്‍ ആശങ്കാജനകമാണ്. സര്‍ക്കാരിനെയും ഇവിടുത്തെ പ്രതിരോധ സംവിധാനങ്ങളേയും തകര്‍ക്കുക എന്ന ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആളുകളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട് അടിയന്തിര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."