ദക്ഷിണാഫ്രിക്കക്ക് ജയം
ജൊഹന്നസ്ബര്‍ഗ്: ടെസ്റ്റ് പരമ്പരയില്‍ തങ്ങളെ നാണം കെടുത്തിയ ശ്രീലങ്കയോട് ഏകദിനത്തില്‍ കണക്ക് തീര്‍ക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് അഞ്ച് മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റ് ജയം. മത്സരത്തിലുടനീളം മേധാവിത്തം പുലര്‍ത്തിയ ദക്ഷിണാഫ്രിക്കയുടേത് ആധികാരിക വിജയമായിരുന്നു. ഓള്‍റൗ@ണ്ട് മികവിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. വിജയത്തോടെ ആതിഥേയര്‍ 1-0ന്റെ ലീഡ് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47 ഓവറില്‍ 231 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഇംറാന്‍ താഹിറും ലുന്‍ഗി എന്‍ഗിഡിയുമാണ് ലങ്കയെ തകര്‍ത്തത്. 73 പന്തില്‍ അഞ്ച് ബൗ@ണ്ടറിയും ര@ണ്ട് സിക്‌സറും ഉള്‍പ്പെടെ 60 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (112) സെഞ്ചുറിയുമായും ക്വിന്റണ്‍ ഡികോക്ക് (81) അര്‍ധസെഞ്ചുറിയുമായി മികച്ചു നിന്നപ്പോള്‍ 38.5 ഓവറില്‍ ര@ണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക അനായാസ ജയം നേടുകയായിരുന്നു. 114 പന്തില്‍ 15 ബൗ@ണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഡുപ്ലെസിസിന്റെ ഇന്നിങ്‌സ്. 72 പന്തില്‍ 11 ബൗ@ണ്ടറി ഉള്‍പ്പെടുന്നതാണ് ഡികോക്കിന്റെ ഇന്നിങ്‌സ്. ഡുപ്ലെസിസാണ് മാന്‍ ഓഫ് ദി മാച്ച്. നേരത്തെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 0-2ന് തൂത്തുവാരി ശ്രീലങ്ക ചരിത്രം സൃഷ്ടിച്ചിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."