ലക്ഷ്യമിടുന്നത് ക്ഷീരകര്‍ഷകരുടെ അഭിവൃദ്ധി: മന്ത്രി
തിരുവനന്തപുരം: ക്ഷീരകര്‍ഷകരുടെ അഭിവൃദ്ധിയാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്ന് ക്ഷീരവികസനമന്ത്രി കെ.രാജു.
ക്ഷീരവികസന വകുപ്പും മേല്‍കടയ്ക്കാവൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിച്ച വൈവിധ്യ വിറപകരണം ശില്പശാലയും പ്രദര്‍ശനവും തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യ വിറപകരണത്തിലൂടെ ഉല്പാദിപ്പിക്കുന്നവയുടെ നേട്ടം ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകുന്ന സ്ഥിതിവിശേഷം ഉണ്ടാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കൃഷി കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. കെ.മുരളീധരന് എം.എല്‍.എ അധ്യക്ഷനായിരുന്നു. ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി മുഖ്യ പ്രഭാഷണം നടത്തി. എം.എല്‍.എ വി.ജോയ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്ജ് കുട്ടിജേക്കബ്, മില്‍കോ പ്രസിഡന്റ് ആര്.സുരേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."