മൊറൊക്കോ മോഹങ്ങള്‍ തല്ലിക്കെടുത്തി റൊണാള്‍ഡോ; പോര്‍ച്ചുഗലിന് വിജയം (1-0)
മോസ്‌കോ: ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയെ പരാജയപ്പെടുത്തി. നാലാം മിനുട്ടിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ മൊറൊക്കോ മോഹങ്ങളെ തല്ലിത്തകര്‍ത്തു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ ഒരു ഗോളിനു മുന്നിലായിരുന്നു. രണ്ടാം പകുതിയിലും ഇരു ടീമുകള്‍ക്കു ഗോള്‍ നേടാനായില്ല. ആക്രമിച്ചു കളിച്ച മൊറൊക്കോയ്ക്കാവട്ടെ പോര്‍ച്ചുഗലിന്റെ ബോക്‌സില്‍ പന്തെത്തിക്കാന്‍ കഴിഞ്ഞതുമില്ല. ഇന്നത്തെ ഗോളോടെ റൊണാള്‍ഡൊയ്ക്ക് ഈ ലോകകപ്പില്‍ നാലു ഗോള്‍.
മത്സരത്തോടെ മൊറൊക്കോ ലോകകപ്പില്‍നിന്നു പുറത്തായി. പോര്‍ച്ചുഗലാകട്ടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുകയും ചെയ്യുന്നു.
Victory for #POR thanks to another goal from @Cristiano! #PORMOR pic.twitter.com/lLlQIU7WSt
— FIFA World Cup ? (@FIFAWorldCup) June 20, 2018
കളിക്കളത്തിലേക്ക്...
95' കളികഴിഞ്ഞു; പോര്‍ച്ചുഗലിന് വിജയം (1-0)
92' ആ ഗോളും പാഴായി
ബനേഷ്യയുടെ അവസാന ശ്രമവും പാഴായി. ഗോളില്ല.
91' ഇഞ്ചുറി ടൈം
മൊറൊക്കോ....ഇഞ്ചുറി ടൈമിലെങ്കിലും ഒരു ഗോള്‍....ഗാലറിയില്‍ ആരവം
89' സിയാഷിന്റെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്
88' കളിക്കളത്തില്‍ കൂട്ടപ്പൊരിച്ചില്‍
മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി. കളിക്കളത്തില്‍ കൂട്ടപ്പൊരിച്ചില്‍
84' മൊറൊക്കോ 'പോസ്റ്റില്‍' ഫ്രീ കിക്ക്
ക്രിസ്റ്റ്യാനോയ്ക്ക് വിലങ്ങിട്ട് മൊറൊക്കോ..ഫ്രീ കിക്ക്. പക്ഷേ റൊണാള്‍ഡോ പാഴാക്കി
ട്വിറ്റര്‍ ചിരിപ്പിക്കുന്നു
When Morroco defenders sight Ronaldo #PORMAR
— JOKUNLE (@Jokunle) June 20, 2018
pic.twitter.com/QPFAoOHoVG
76' സമ്മര്‍ദ്ദമേറി മൊറൊക്കോ
മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി. മൊറൊക്കോ സമ്മര്‍ദ്ദത്തില്‍. സമനിലയ്ക്കായെങ്കിലും പോരാട്ടം കനക്കുന്നു.
68' മൊറൊക്കോ....രക്ഷയില്ല. ഒരു ഫ്രീ കിക്കു കൂടി പാഴായി. സിയാഷിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ ഗാലറിയിലേക്ക്..
65' കളിയവസാനിക്കാന്‍ അരമണിക്കൂര്‍ ബാക്കി നില്‍ക്കേ ആക്രമണം കടുപ്പിച്ച് മൊറൊക്കോ...പോര്‍ച്ചുഗല്‍ തളരുന്നു. ഇപ്പോഴും പോര്‍ച്ചുഗല്‍ തന്നെ മുന്നില്‍(1-0)
61' വീണ്ടും മൊറൊക്കോ..ഫ്രീകിക്കില്‍ ബെനാഷ്യയുടെ ശക്തമായി ഷോട്ട് വലയ്ക്കു മുകളിലൂടെ പറന്നു!
57' ആക്രമണം പോര്‍ച്ചുഗല്‍ പോസ്റ്റില്‍. നിരവധി അവസരങ്ങള്‍ മൊറൊക്കോ കളഞ്ഞുകുളിച്ചു.
55' മൊറൊക്കോയുടെ ബുള്ളറ്റ് ഷോട്ട് പോര്‍ച്ചുഗല്‍ ഗോള്‍പോസ്റ്റിലേക്ക് ...ഗോളി പറന്നു കൈപ്പിടിയിലൊതുക്കി.
50' റോണാള്‍ഡോ വീണ്ടും
അളന്നുമുറിച്ച പാസ് എടുക്കാനായി റൊണാള്‍ഡോ..ബുള്ളറ്റ് ഷോട്ട്..പക്ഷേ ക്രോസ് ബാറിനു മുകളിലൂടെ പന്ത് പറന്നു.
48' പോര്‍ച്ചുഗലിന് കോര്‍ണര്‍. ഹെഡര്‍ എടുത്ത് ജോസ് ഫൊന്റെ...പക്ഷേ പാഴായി
47' ഗോളിലേക്കൊരു കോര്‍ണര്‍ പോര്‍ച്ചുഗലിന്...ഇല്ല...ഗോളായില്ല.
46' രണ്ടാം പകുതി കളി തുടങ്ങി.
Key stats:
— FIFA World Cup ? (@FIFAWorldCup) June 20, 2018
? @Cristiano is the second #POR player to net at least four goals at a single #WorldCup after Eusébio (9) in 1966
? @Cristiano is in second place on the all-time international top scorer list behind Ali Daei (109 for Iran)#PORMAR pic.twitter.com/IhWxDBcEaA
ARE YOU NOT ENTERTAINED #WorldCup #POR #PORMAR pic.twitter.com/yh1UpJhbB7
— NBC Sports Soccer (@NBCSportsSoccer) June 20, 2018
ആദ്യ പകുതി അവസാനിച്ചു
നാലാം മിനുട്ടിലെ ആദ്യ ഗോളിനു ശേഷം പോര്‍ച്ചുഗലിന് ഗോളൊന്നും നേടാനായില്ല. മൊറൊക്കോയാകട്ടെ ആദ്യം ആക്രമിച്ചു കളിച്ചെങ്കിലും പിന്നീട് ഗോള്‍ പോസ്റ്റിലെത്തുമ്പോള്‍ പതറുകയിരുന്നു. എന്നാല്‍ പന്തുകൈയില്‍വയ്ക്കുന്നതില്‍ പോര്‍ച്ചുഗലിനേക്കാള്‍ മികവുകാണിച്ചു.
Soooooooo this is totaly fine right guys?#PORMAR pic.twitter.com/u7VAvzJvqt
— helena ?? (@ofimjaebum) June 20, 2018
43' മൊറൊക്കോയുടെ ആക്രമണം തുടരുന്നു. ബെല്‍ഹെന്തയുടെ ഹെഡര്‍. പക്ഷേ ഗോളായില്ല.
41' മൊറൊക്കോയുടെ ആക്രമണ ശൈലി എവിടെയോ മറന്നുപോയ പോലെ. എതിര്‍ പോസ്റ്റില്‍ താളപ്പിഴ സംഭവിക്കുന്നു.
33' റോണാള്‍ഡോയുടെ ഫ്രീ കിക്ക് ...അഞ്ചാം ഗോള്‍ നേടുമോ....ഇല്ല...പോസ്റ്റിനു പുറത്തേക്ക്...
20' കളി കനക്കുന്നു. കടുത്ത ആക്രമണവുമായി മൊറോക്കൊയും.
12' റൊണാള്‍ഡോയുടെ തുടരെ തുടരെ ആക്രമണങ്ങള്‍ മൊറൊക്കോ പോസ്റ്റില്‍.
റൊണാള്‍ഡോയുടെ ഗോള്‍
That’s right - #Ronaldo is sensational #GreatestPlayer #WorldCup pic.twitter.com/dHknL6SV69
— Life_Is_Short (@Life_Is_Short2) June 20, 2018
GOAL #POR!
— FIFA World Cup ? (@FIFAWorldCup) June 20, 2018
Guess who.... @Cristiano with the header! #PORMAR pic.twitter.com/18dq5nfBi6
4' ഗോ......ള്‍....................
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോള്‍ പോര്‍ച്ചുഗല്‍ (1-0). കോര്‍ണര്‍ കിക്കില്‍ നിന്നു ലഭിച്ച പാസില്‍ തകര്‍പ്പന്‍ ഹെഡര്‍. ലോകകപ്പില്‍ ക്രിസ്റ്റ്യാനോയുടെ നാലാം ഗോള്‍.
കളി തുടങ്ങി. കിക്ക് ഓഫ് മൊറോക്കോയ്ക്ക്. വെള്ള ജേഴ്‌സി അണിഞ്ഞ് പോര്‍ച്ചുഗല്‍
The teams are in for #PORMAR! #WorldCup pic.twitter.com/73Cx1XolJV
— FIFA World Cup ? (@FIFAWorldCup) June 20, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."