HOME
DETAILS

പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനെതിരെ സാക്കിര്‍ നായിക്ക് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി

  
backup
June 20 2018 | 13:06 PM

bombay-hc-refuses-to-grant-relief-to-zakir-naik

മുംബൈ: പാസ്‌പോര്‍ട്ട് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നടക്കമുള്ള ആവശ്യമുന്നയിച്ച് സാക്കിര്‍ നായിക്ക് നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി തള്ളി. അന്വേഷണ ഏജന്‍സിയെ സഹായിക്കാനോ താല്‍പര്യം കാണിക്കുന്നില്ലെന്നു നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.

അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍.ഐ.എയോടും (ദേശീയ അന്വേഷണ ഏജന്‍സി) ഇ.ഡിയോടും (എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്) നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു കൂടിയാണ് സാക്കിര്‍ നായിക്ക് ഹരജി സമര്‍പ്പിച്ചത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനെതിരെ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും അതിനായി പ്രത്യേകം ഹരജി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണ ഏജന്‍സിക്കു മുന്നില്‍ സ്വയം ഹാജരാവാന്‍ പോലും സാക്കിര്‍ നായിക്ക് തയ്യാറായില്ലെന്ന് കോടതി നിരീക്ഷിച്ചു.

2016 ല്‍ ബംഗ്ലാദേശില്‍ 22 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് സാക്കിര്‍ നായിക്കിനെതിരെ കേസെടുത്തത്. നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ടി.വിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുവെന്ന് കേസിലെ പ്രതികള്‍ മൊഴിനല്‍കിയെന്നാണ് ആരോപണം. തുടര്‍ന്ന് നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ആസ്തികള്‍ പിടിച്ചെടുക്കുകയും നായിക്കിനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുകയും ചെയ്തു.

ഇപ്പോള്‍ വിദേശത്തുള്ള സാക്കിര്‍ നായിക്കിനെതിരെ എന്‍.ഐ.എയും ഇ.ഡിയും സമന്‍സ് അയച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago