നാഷനല്‍ കാംപസ് കാളിന് പരിസമാപ്തി
പയ്യന്നൂര്‍: എസ്.കെ.എസ്.എസ്.എഫ് നാഷനല്‍ കാംപസ് കാള്‍ സമാപിച്ചു. മൂന്നുദിനം നീണ്ട സമ്മേളനത്തില്‍ 15 വിവിധ സെഷനുകളിലായി 20 വിഷയാവതരണങ്ങള്‍ നടന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി 150 കാംപസുകളിലെ വിദ്യാര്‍ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്.
സമാപനം സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വി മുഹമ്മദലി, സലാം ഫൈസി ഒളവട്ടൂര്‍, ഹകീം ഫൈസി ആദൃശ്ശേരി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളവതരിപ്പിച്ചു.
എസ്.കെ ഹംസ ഹാജി അധ്യക്ഷനായി. സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, ശഹീര്‍ പാപ്പിനിശ്ശേരി, അഹ്മദ് ബശീര്‍ ഫൈസി മാണിയൂര്‍, ബശീര്‍ അസ്അദി നമ്പ്രം, ഷബീര്‍ പുഞ്ചക്കാട്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, ഇഖ്ബാല്‍ മുട്ടില്‍, ശാദുലി അസ്അദി, സുല്‍ഫിക്കര്‍ അലി, അഹ്മദ് പോത്താക്കണ്ടം, തയ്യിബ് പെരുമ്പ, കെ.ടി സഹദുല്ല, പി.കെ ലത്തീഫ്, പി. ജബ്ബാര്‍, അഷ്‌റഫ് ചിറക്കല്‍, പി.എം ലതീഫ് സംസാരിച്ചു.
കാംപസ് വിങിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളായി മേഖലാതലത്തില്‍ സ്‌കൂള്‍ ഓഫ് ഇന്റലക്ച്വല്‍ തോട്ട്‌സ് (എസ്.ഐ.ടി) സംഗമങ്ങള്‍ നടത്താനും സംസ്ഥാന തലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കായി ത്രിദിന ക്യാംപ് നടത്താനും സമ്മേളനത്തില്‍ തീരുമാനമായി.
വരുന്ന അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ കാംപസുകളിലും ഫ്രഷേഴ്‌സ് മീറ്റ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."