കാനഡയില്‍ കഞ്ചാവിന് നിയമസാധുത: ബില്‍ സെനറ്റ് പാസാക്കി
ഒട്ടാവ: കാനഡയില്‍ നൂറ്റാണ്ട് പഴക്കമുള്ള കഞ്ചാവ് നിരോധന നിയമത്തെ ഒഴിവാക്കാനുള്ള ബില്‍ സെനറ്റ് പാസാക്കി. വിനോദത്തിനായി കഞ്ചാവ് നിയമപ്രകാരം തന്നെ വാങ്ങാന്‍ പറ്റുന്ന രീതിയിലുള്ളതാണ് ബില്‍. ബില്ല് നിയമമാവുന്നതോടെ അടുത്ത സെപ്തംബര്‍ മുതല്‍ കാനഡയില്‍ കഞ്ചാവ് ആര്‍ക്കും വാങ്ങാനാവും.
52 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തപ്പോള്‍ 29 പേര്‍ മാത്രമാണ് എതിര്‍ത്തത്. എട്ടു മുതല്‍ 12 ആഴ്ചകള്‍ക്കുള്ളില്‍ കഞ്ചാവ് കടകള്‍ തുടങ്ങാനും ബില്ല് അനുമതി നല്‍കുന്നു.
കുട്ടികള്‍ക്കും കുറ്റവാളികള്‍ക്കും കഞ്ചാബ് ഇപ്പോള്‍ എളുപ്പത്തില്‍ ലഭിക്കുന്നു. നമ്മളത് മാറ്റുകയാണ്. കഞ്ചാവ് വില്‍പ്പന നിയമപ്രകാരമാക്കാനും നിയന്ത്രണം ഏര്‍പ്പെടുത്താനുമാണ് പദ്ധതിയെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു.
It’s been too easy for our kids to get marijuana - and for criminals to reap the profits. Today, we change that. Our plan to legalize & regulate marijuana just passed the Senate. #PromiseKept
— Justin Trudeau (@JustinTrudeau) June 20, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."