പാണ്ഡവന്‍പാറയിലെ ഖനനം: നാട്ടുകാരുടെ പ്രതിഷേധം, പൊലിസ് ഇടപെട്ടു
നെയ്യാറ്റിന്‍കര: ചരിത്ര പ്രസിദ്ധമായ പാണ്ഡവന്‍പാറയില്‍ വീണ്ടും പാറഖനനം തുടങ്ങി. നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയതോടെ പൊലിസ് ഇടപെട്ട് ഖനനം തടഞ്ഞു. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ ആലത്തൂരിനു സമീപമുളള ശിലായുഗ ചരിത്രം പറുന്ന പാണ്ഡവന്‍പാറയാണ് ഗ്രാനൈറ്റ് ലോബികള്‍ വീണ്ടും പൊട്ടിച്ചു കടത്തല്‍ തുടങ്ങിയത്. വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ പാണ്ഡവന്‍പാറ പൊട്ടിച്ച് തൂത്തുക്കുടിയിലേയ്ക്ക് കടത്തി അവിടെനിന്നും മറ്റിടങ്ങളിലേക്ക് കടത്തുകയാണ് പതിവ്.
രാജ്യത്തെ ഏറ്റവും വിലമതിക്കുന്ന കൃഷ്ണശിലയാണ് പാണ്ഡവന്‍പാറുടെ പ്രത്യേകത. കൃഷ്ണശിലക്കു വിദേശത്ത് കോടികളുടെ മൂല്യമാണുള്ളത്. പാണ്ഡവന്‍പാറയ്ക്കു ചുറ്റുമുളള കുന്നുകളെല്ലാം ഗ്രാനൈറ്റ് ലോബികള്‍ തകര്‍ത്ത് തരിപ്പണമാക്കിക്കഴിഞ്ഞു. ശേഷിക്കുന്നത് പാണ്ഡവന്‍പാറ മാത്രം. പൊലീസ് സംരക്ഷണവും മറ്റ് സുരക്ഷാ വലയങ്ങളുമുളള ഈ പാറയുടെ മറുഭാഗം ഉന്നതങ്ങളിലെ സ്വധീനം ഉപയോഗിച്ച് പൊട്ടിച്ച് കടത്തുവാനുളള ശ്രമമാണ് നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് മാരായമുട്ടം പൊലീസ് തടഞ്ഞത്.പുരാതനകാലത്ത് പാണ്ഡവന്‍മാര്‍ വനവാസത്തിനു പോകു മ്പോള്‍ ഈ ഗുഹയില്‍ വസിച്ചിരുന്നുവെന്നാണ് ഐതിഹ്യം.
പാറ വിഴിഞ്ഞം തുറമുഖ നിര്‍മിതിക്കുവേണ്ടി കൊണ്ടുപോകുന്നുവെന്നാണ് ഗ്രാനൈറ്റ് ലോബി നാട്ടുകാരെ ധരിപ്പിച്ചിരുന്നത്. പിന്നീട് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഗ്രാനൈറ്റ് പാളികള്‍ വിഴിഞ്ഞത്തേക്കല്ല പോകുന്നതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. പാണ്ഡവന്‍പാറ തകര്‍ക്കുവാനുളള ഏത് ന നീക്കവും നേരിടുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."