HOME
DETAILS

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ അടുത്ത് മൃതദേഹങ്ങള്‍ കിടത്തിയെന്ന് ആരോപണം

  
backup
May 08 2020 | 04:05 AM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b0

 

മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കിടയിലായി കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങളും കിടത്തിയെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ബി.ജെ.പി എം.എല്‍.എ നിതീഷ് റാണെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. മുംബൈ കോര്‍പറേഷന്‍ നടത്തുന്ന സയന്‍ ആശുപത്രിയിലേതാണ് ദൃശ്യങ്ങള്‍.
കൊവിഡ് ബാധിച്ച് മരിച്ച ആറുപേരുടെ മൃതദേഹങ്ങള്‍ വാര്‍ഡില്‍ തന്നെ കിടത്തിയിരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അടുത്തടുത്തായുള്ള കട്ടിലുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെയും കാണാം. കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലില്‍ കിടത്തിയ നിലയിലാണ് മൃതദേഹങ്ങള്‍. ചില മൃതദേഹങ്ങള്‍ തുണിയിട്ട് മൂടിയിട്ടുമുണ്ട്.
മൃതദേഹങ്ങള്‍ നീക്കംചെയ്യാന്‍ പോലും ആശുപത്രി അധികൃതര്‍ തയാറാകുന്നില്ലെന്ന ആരോപണവുമായാണ് ബി.ജെ.പി എം.എല്‍.എ എത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയത് തന്റെ സഹപ്രവര്‍ത്തകനാണെന്നും ആശുപത്രിയില്‍ ചില കാര്യങ്ങള്‍ക്കായി എത്തിയ അദ്ദേഹമാണ് ഈ ദൃശ്യങ്ങള്‍ കണ്ടതെന്നും എം.എല്‍.എ റാണെ പ്രതികരിച്ചു.
എന്നാല്‍ ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും വിഷയത്തില്‍ പ്രതികരിക്കാന്‍ എല്‍.ടി.എം.ജി സയന്‍ ആശുപത്രി അധികൃതരോ ബ്രിഹം മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനോ തയാറായിട്ടില്ല.
കൊവിഡ് വാര്‍ഡായിട്ടുപോലും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ കൊവിഡ് രോഗികളുടെ ബന്ധുക്കള്‍ മുറിയില്‍ കയറിയിറങ്ങുന്നതും വിഡിയോയില്‍ കാണാം. ഒരു രോഗിക്കരികില്‍ അവരുടെ ബന്ധു കട്ടിലിന് സമീപം നില്‍ക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.
34 പേരാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 16,758 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 651 പേര്‍ മരണപ്പെടുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago