HOME
DETAILS
MAL
ജര്‍മനിയില്‍ കൊറോണയുടെ രണ്ടാം വരവ്?
backup
May 08 2020 | 04:05 AM
ബെര്‍ലിന്‍: ജര്‍മനിയില്‍ കൊറോണ വൈറസിന്റെ രണ്ടാം വരവുണ്ടാകുമെന്ന് മുന്നറിയിപ്പ്.
ജര്‍മനിയിലെ മുതിര്‍ന്ന ആരോഗ്യ വിദഗ്ധര്‍തന്നെയാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സെപ്റ്റംബറോടെ വൈറസിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ജര്‍മനിയില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ക്കു കൊവിഡ് ബാധിക്കുകയും ഏഴായിരത്തിലേറെ പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ആരോഗ്യരംഗത്തെ വിദഗ്ധര്‍ രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."