പി.ഡബ്ല്യൂ.ഡി എന്‍ജിനീയര്‍മാരുടെ ഏകദിന സമ്മേളനം
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ മുതല്‍ ചീഫ് എന്‍ജിനീയര്‍ വരെയുളളവരുടെ ഏകദിന സമ്മേളനം ഇന്ന് യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കും.
വകുപ്പിനെ കേരള വികസനത്തിന്റെ പ്രധാന വകുപ്പായി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ തുടക്കമായാണ് സമ്മേളനം നടത്തുന്നത്. വകുപ്പ് മന്ത്രി ജി.സുധാകരന്‍ നയിക്കുന്ന സമ്മേളനത്തില്‍ സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് അംഗവും, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസറുമായ ഡോ.ഇ.ശ്രീധരന്‍, ഐ.ഐ.ടി മദ്രാസിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ.പി.കെ.അരവിന്ദന്‍, ഐ.എസ്.ആര്‍.ഒ മുന്‍ ചീഫ് എന്‍ജിനീയര്‍ പി.എ.പ്രഭാകരന്‍, പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് തുടങ്ങിയവര്‍ സംസാരിക്കും.
വകുപ്പിന്റെ ചരിത്രത്തിലാദ്യമായി എല്ലാ എന്‍ജിനീയര്‍മാരെയും ഉള്‍പ്പെടുത്തി നടത്തുന്ന സമ്മേളനത്തില്‍, നിര്‍മ്മാണ ശൈലികളിലുളള പുതുമയും, യന്ത്രവല്‍കൃത നൂതന മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യും.
രാവിലെ 10 മണിമുതല്‍ വൈകുന്നേരം നാല് മണി വരെയാണ് സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."