HOME
DETAILS
MAL
ജലാലുദ്ദീന്‍ ഉമരി കമാന്‍ഡര്‍ ഇന്‍ ചീഫെന്ന് വാര്‍ത്ത; റിപ്പബ്ലിക് ടി.വി മാപ്പുപറഞ്ഞു
backup
March 04 2019 | 21:03 PM
ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്ലാമി അമീര്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരിയെ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫെന്ന് വിശേഷിപ്പിക്കുകയും തീവ്രവാദിയെന്ന് വിളിക്കുകയും ചെയ്ത സംഭവത്തില്‍ റിപ്പബ്ലിക് ടി.വി നിരുപാധികം മാപ്പു പറഞ്ഞു. ഇതിനെതിരേ നിയമനപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടി ആള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോഡ് വാര്‍ത്താക്കുറിപ്പിറക്കിയതിന് പിന്നാലെയാണ് റിപ്പബ്ലിക് ടി.വി മാപ്പു പറഞ്ഞത്. കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച വാര്‍ത്തയ്ക്കൊപ്പം കമാന്‍ര്‍ ഇന്‍ ചീഫെന്ന് വിശേഷിപ്പിച്ച് ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ചാനല്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."