ദേശീയ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
ന്യൂഡല്‍ഹി: വിശാഖപട്ടണം വാതക ദുരന്തവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. ദുരന്തം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി കേന്ദ്രത്തിനും ആന്ധ്രാപ്രദേശ് സര്‍ക്കാരിനും മനുഷ്യാവകാശ കമ്മിഷന് നോട്ടിസ് അയച്ചു. നടന്നത് ഗൗരവമുള്ള മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷന് വിലയിരുത്തി.
ഇരകളുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടിരിക്കുന്നുവെന്ന് കമ്മിഷന് നോട്ടിസില്‍ ചൂണ്ടിക്കാട്ടി. രക്ഷാപ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള അവസ്ഥ, ഇരകള്‍ക്ക് നല്കിയ വൈദ്യസഹായം, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ തുടങ്ങിയവ അറിയിക്കാനാണ് ആന്ധ്രാപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തത്തിന് കാരണമായ വാണിജ്യശാലകള്‍ ചട്ടങ്ങളെല്ലാം പാലിച്ചാണോ പ്രവര്‍ത്തിച്ചിരുന്നതെന്ന് അറിയിക്കാനാണ് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."