പൊലിസ് ഡ്രൈവറായ ഗവാസ്കറിന് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന്
തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ്കുമാറിന്റെ മകളുടെ മര്‍ദനത്തിന് ഇരയായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപതിയില്‍ കഴിയുന്ന പൊലിസ് ഡ്രൈവര്‍ ഗവാസ്കറിന് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍. ചികിത്സാ പുരോഗതി വിലയിരുത്താന്‍ ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ന്യൂറോ സര്‍ജറി, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, ഒഫ്താല്‍മോളജി, ഓര്‍തോപീഡിക് ഡോക്ടര്‍മാര്‍ പങ്കെടുത്തു.
ഗവാസ്കറിന്റെ കാഴ്ച ബുദ്ധിമുട്ടിനു പ്രാഥമിക പരിശോധനയില്‍ കാര്യമായ തകരാറ് കണ്ടെത്തിയില്ല. സൂക്ഷ്മപരിശോധനക്ക് നാളെ കണ്ണാശുപത്രിയില്‍ എത്തിച്ചേരാന്‍ ഗവാസ്കറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. തലയുടെ സി.ടി സ്കാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ചികിത്സ തീരുമാനിക്കുമെന്നു സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."