കള്ളക്കളിയുമായി ഐ.പി.എസുകാര്‍
തിരുവനന്തപുരം: ഡി.ജി.പിയുടെ സര്‍ക്കുലര്‍ വന്നതിനു പിന്നാലെ ഇന്നലെ ദാസ്യപണിക്ക് അനധികൃതമായി നിര്‍ത്തിയിരിക്കുന്നവരെ ഒപ്പം നിര്‍ത്താന്‍ ഐ.പി.എസുകാര്‍ കള്ളക്കളി തുടങ്ങി.
വീട്ടില്‍ നിന്നവരെ ഓഫീസുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചാണിത്.ഓഫീസുകളില്‍ ഫെയ്‌സ് ബുക്ക് പ്രമോഷന്‍, പെറ്റീഷന്‍ സെല്‍, സ്‌പെഷ്യല്‍ സെല്‍, കോണ്‍ഫിഡന്‍ഷ്യല്‍ സെല്‍ തുടങ്ങിയ തസ്തികകള്‍ സൃഷ്ടിച്ചാണ് ഓഫീസിലേക്ക് മാറ്റിയത്. 22 പൊലിസുകാരെ സഹായത്തിനുവച്ചിരിക്കുന്ന ഒരു എ.ഡി.ജി.പിയും രണ്ടു വനിതാ എ.ഡി.ജി.പിമാരും പൊലിസുകാരെ മാതൃയൂണിറ്റിലേക്ക് മടക്കി അയച്ചില്ല. അതേസമയം, പൊലിസ് മേധാവി ബെഹ്‌റ പത്തു പേരൊഴികെ ബാക്കിയുള്ളവരെ മാതൃ യൂണിറ്റിലേക്ക് മടക്കി. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ് ഒഴികെ മിക്കവരുടെയും ഒപ്പം മുമ്പ് ഉണ്ടായിരുന്നവര്‍ ഇപ്പോഴും തുടരുന്നു. എന്നാല്‍ ക്യാംപ് ഫോളോവേഴ്‌സുമാരെ ക്യാംപുകളിലേയ്ക്ക് മടക്കിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന പൊലിസുകാരെ ഒരാഴ്ച അവധി നല്‍കി ചിലര്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്.
26ന് മുഖ്യമന്ത്രി എസ്.പി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സുരക്ഷയ്ക്ക് ചട്ടം ലംഘിച്ചാണ് പൊലിസുകാരെ നിയോഗിച്ചത്. കേന്ദ്രം അംഗീകരിച്ച എക്‌സ്, വൈ, ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറികള്‍ക്ക് പുറമേ സംസ്ഥാനത്ത് എ, ബി, സി കാറ്റഗറികള്‍ ഉണ്ടാക്കിയായിരുന്നു ഇത്. അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം), സംസ്ഥാന പൊലിസ് മേധാവി, ഇന്റലിജന്‍സ്, ഡയറക്ടര്‍, അഡീഷണല്‍ ജനറല്‍ ഒഫ് പൊലിസ്, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍, ഡി.ഐ.ജി. സെക്യൂരിറ്റി, ജോയിന്റ്, ഡെപ്യൂട്ടി ഡയറക്ടര്‍ സബ്‌സിഡിയറി ഇന്റലിജന്‍സ് മേധാവി എന്നിവരാണ് സമിതിയില്‍.
ഇതില്‍ ജോയിന്റ്, ഡെപ്യൂട്ടി ഡയറക്ടര്‍ സബ്‌സിഡിയറി ഇന്റലിജന്‍സ് മേധാവി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ്. ഈ സമിതിയെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ കാറ്റഗറികളുണ്ടാക്കി ഉന്നതര്‍ക്ക് സുരക്ഷ നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."