HOME
DETAILS

വിഷവാതക ദുരന്തം തുടര്‍ക്കഥ; നീതി ലഭിക്കാതെ ഇരകള്‍

  
backup
May 08 2020 | 04:05 AM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

 

ഹൈദരാബാദ്: നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന വിഷവാതക ദുരന്തം ഇന്ത്യയില്‍ ഇതാദ്യമായല്ല. ഇന്നലെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയിലുണ്ടായ രാസവാതക ചോര്‍ച്ച 1984ലെ ഭോപ്പാല്‍ വാതകദുരന്തത്തെയാണ് അനുസ്മരിപ്പിക്കുന്നത്.
ഔദ്യോഗിക കണക്കനുസരിച്ച് 3,787 പേര്‍ അവിടെ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇരയായി. വാതകദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും തടയാന്‍ സര്‍ക്കാരുകള്‍ക്കാവുന്നില്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്. ലാഭക്കണ്ണുമായി മുന്നേറുന്ന വ്യവസായ മുതലാളിമാര്‍ സാധാരണക്കാരുടെ ജീവന് വിലകല്‍പിക്കാറില്ല.
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായാണ് 1984 ഡിസംബര്‍ രണ്ടിന് അര്‍ധരാത്രിയും മൂന്നിന് പുലര്‍ച്ചെയുമായി ഭോപ്പാലിലെ യൂനിയന്‍ കാര്‍ബൈഡ് ഇന്ത്യ കമ്പനിയില്‍ നടന്ന വിഷവാതക ചോര്‍ച്ച അറിയപ്പെടുന്നത്. അഞ്ചു ലക്ഷം ജനങ്ങളെ ബാധിച്ച ദുരന്തം, മാരക രാസവസ്തുവായ മീഥെയില്‍ ഐസോസയനേറ്റും മറ്റു രാസവസ്തുക്കളും പ്ലാന്റില്‍ നിന്ന് ചോരുകയായിരുന്നു. ദുരന്തത്തിനിടവരുത്തിയ കമ്പനി മേധാവികള്‍ സര്‍ക്കാര്‍ സഹായത്തോടെ രക്ഷപ്പെടുകയും ഇരകളും കുടുംബങ്ങളും നീതി നിഷേധിക്കപ്പെട്ട് കഴിയുകയും ചെയ്യുന്നു എന്നതാണ് ഭോപ്പാല്‍ ദുരന്തത്തിന്റെ ശേഷിപ്പ്.
2014 ജൂണ്‍ 27ന് ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പൈപ്പ്‌ലൈനില്‍ പൊട്ടിത്തെറിയുണ്ടായി 15 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദുരന്തം നടന്നത് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലായിരുന്നു. സമീപപ്രദേശത്തെ 20 വീടുകള്‍ കത്തി ചാമ്പലായി. പക്ഷേ ഇരകള്‍ക്ക് നീതി ലഭിച്ചില്ല എന്ന പരാതി ബാക്കി.
അതേവര്‍ഷം തന്നെയാണ് ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ വാതകചോര്‍ച്ചയുണ്ടായത്. മരിച്ചത് ആറുപേര്‍. 40 പേര്‍ക്ക് പരുക്കേറ്റു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെയില്‍ പ്ലാന്റിലെ ജീവനക്കാരാണ് മരിച്ചത്. ജല പമ്പ്ഹൗസിലെ മീഥെയിന്‍ വാതക പൈപ്പ്‌ലൈനിലായിരുന്നു ചോര്‍ച്ച. ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ 2018ലും ചോര്‍ച്ചയുണ്ടായി. ഇത്തവണ മരണം 9 ആയി. 14 പേര്‍ക്ക് പരുക്കേറ്റു. 2017ല്‍ തലസ്ഥാനത്തുണ്ടായ വാതകചോര്‍ച്ചയില്‍ 470 സ്‌കൂള്‍ കുട്ടികള്‍ക്കാണ് പരുക്കേറ്റത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago