മസൂദ് അസ്ഹര്‍ മരിച്ചിട്ടില്ലെന്ന് പാക് മന്ത്രി
ഇസ്‌ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ ആസൂത്രകനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസഹ്ര്‍ മരിച്ചെന്ന വാര്‍ത്തെയ തള്ളി പാക് മന്ത്രി. മസൂദ് ജീവിച്ചിരിപ്പുണ്ടെന്ന് പഞ്ചാബ് പ്രവിശ്യ വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പ് മന്ത്രി ഫയ്യാസുല്‍ ഹസന്‍ കോഹനാണ് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയാറായില്ല.മസൂദ് അസ്ഹര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളെ ഉദ്ധരിച്ച് പാക് മാധ്യമമായ ജിയോ ഉറുദു ന്യൂസും റിപ്പോര്‍ട്ട് ചെയ്തു.
വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അസ്ഹര്‍ മരിച്ചെന്ന വാര്‍ത്ത ശനിയായാഴ്ച മുതലാണ് പ്രചരിക്കാന്‍ തുടങ്ങിയത്. മസൂദിന്റെ മരണ വിവരങ്ങളൊന്നും അറിയില്ലെന്ന് പാകിസ്താന്‍ ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയും പറഞ്ഞിരുന്നു.
അതിനിടെ മസൂദ് അസ്ഹറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരുകയാണെന്നും വൃക്ക രോഗത്തെ തുടര്‍ന്ന് പാകിസ്താനില്‍ അദ്ദേഹം ചികിത്സയിലാണെന്ന വിവരം മാത്രമേ അറിയുകയുള്ളൂവെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു. ജയ്‌ഷെ മുഹമ്മദ് തലവന്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മസൂദ് അസ്ഹറിനെ യു.എന്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ബുധനാഴ്ച രക്ഷാ സമതിയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനെ മറികടക്കാനുള്ള പാകിസ്താന്റെ തന്ത്രമാണോ മസൂദ് അസ്ഹറുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ പ്രചാരണമെന്നും വിലയിരുത്തലുണ്ട്.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബവല്‍പൂര്‍ സ്വദേശിയാണ് മസൂദ് അസ്ഹര്‍. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് 2000ല്‍ ആണ് രൂപീകൃതമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."