സ്റ്റേഷനറിക്കട അഗ്‌നിക്കിരയായി
വടക്കഞ്ചേരി: വടക്കഞ്ചേരി നഗരത്തില്‍ സ്റ്റേഷനറി മൊത്തവ്യാപരക്കട അഗ്‌നിക്കിരയായി. മന്ദം നായര്‍തറ റോഡില്‍ പഴയ പോസ്റ്റ് ഓഫിസിനു സമീപം പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ട്രേഡേഴ്‌സാണ് വൈദ്യുതി ഷോട്ട് സര്‍ക്യൂട്ട് കാരണം കത്തിയമര്‍ന്നത്.
ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. കട അടച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞതും ഉള്ളില്‍നിന്നും പുക ഉയര്‍ന്നത് തൊട്ടുള്ള കടക്കാരാണ് ആദ്യം കണ്ടത്. ഉടമ വിവരം അറിഞ്ഞ് എത്തി കട തുറന്നതും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.
വടക്കഞ്ചേരി അഗ്‌നിശമന സേനയുടെ രണ്ട് യൂനിറ്റ് വാഹനമെത്തി. രണ്ട് മണിക്കൂറോളം ശ്രമിച്ചാണ് തീ അണക്കാന്‍ സാധിച്ചത്. കടക്കുള്ളില്‍ ഉണ്ടായിരുന്ന ബേക്കറി, സ്‌റ്റേഷനറി ഉല്‍പന്നങ്ങളും, സിഗരറ്റ്, കംപ്യൂട്ടര്‍ എന്നിവയും, കെട്ടിടത്തിന്റെ മേല്‍ക്കൂരയും പൂര്‍ണമായും കത്തിനശിച്ചു. സീനിയര്‍ ഫയര്‍മാന്‍ ലൂക്കോസിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ വി.എസ്. സ്മിനേഷ് കുമാര്‍, കെ.പി. ലാല്‍മോന്‍, കെ. അന്‍ഷാല്‍, വിജയകുമാര്‍, കെ.കെ. ബിനോയ് എന്നിവരടങ്ങിയ സംഘമാണ് തീ അണച്ചത്. വടക്കഞ്ചേരി പോലിസും സ്ഥലത്തെത്തിയിരുന്നു.
30 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."