അനാഥശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഹോം സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കണം
കോഴിക്കോട്: കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാതലത്തില്‍ അനാഥശാലകള്‍ പൂട്ടിയിരിക്കെ സംസ്ഥാനത്തെ വിവിധ അനാഥശാലകളില്‍ താമസിച്ച് പഠിച്ച് വന്നിരുന്ന വിദ്യാര്‍ഥികളെ അവരുടെ പ്രദേശത്തെ സ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ എഴുതിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് മുസ്‌ലിം ഓര്‍ഫനേജസ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൊതുഗതാഗത സൗകര്യങ്ങള്‍ അപര്യാപ്തമായിരിക്കെ ഈ വിദ്യാര്‍ഥികള്‍ക്ക് അനാഥശാലകളില്‍ എത്തിച്ചേരാനും അനാഥശാലകള്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ക്കായി മാത്രം തുറന്ന് പ്രവര്‍ത്തിക്കുന്നതും പ്രയാസമാണെന്നും അനാഥശാലകളിലെ എസ്.എസ്.എല്‍.സി, +2 വിദ്യാര്‍ഥികളുടെ കണക്ക് ശേഖരിച്ച് അടിയന്തിരമായി അവരുടെ പ്രദേശത്തെ സ്‌കൂളുകളില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബശീര്‍ കല്ലേപ്പാടം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."