രണ്ട് ഫലസ്തീനികളെ ഇസ്റാഈല്‍ വെടിവച്ചുകൊന്നു
വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ രണ്ട് ഫലസ്തീനികളെ ഇസ്റാഈല്‍ സൈന്യം വെടിവച്ചു കൊന്നു. ഒരാള്‍ക്ക് പരുക്കേറ്റു.
റാമല്ലയില്‍നിന്ന് 10 കി.മീ അകലെയാണ് സംഭവം. ആമിര്‍ ദരാജ് (20), യൂസുഫ് അങ്കാവി (20) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൈന്യത്തെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് വെടിവച്ചതെന്ന് സൈന്യം പറഞ്ഞു. സൈനിക ഓഫിസര്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നും ഒരാള്‍ക്ക് ചെറിയ പരുക്കുണ്ടെന്നും സൈന്യം പറഞ്ഞു. എന്നാല്‍ ഇസ്റാഈല്‍ സൈന്യത്തിന്റേത് ക്രൂരമായ ശിക്ഷാ നടപടിയാണെന്ന് ഫലസ്തീന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 1967ലെ യുദ്ധത്തെ തുടര്‍ന്നാണ് വെസ്റ്റ് ബാങ്ക് ഇസ്റാഈല്‍ പിടിച്ചെടുത്തത്.
തുടര്‍ന്ന് പ്രദേശത്ത് നിരവധി അനധികൃത കുടിയേറ്റക്കാരാണ് താമസം ആരംഭിച്ചത്. ആയിരക്കണക്കിന് അനധികൃത ഇസ്റാഈല്‍ വീടുകളാണ് വെസ്റ്റ് ബാങ്കില്‍ നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."