മാലിയില്‍ നിന്ന് 750 യാത്രക്കാരുമായി ജലാശ്വ 10ന് എത്തും; സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍
കൊച്ചി: ലോക്ക്ഡൗണ്‍ കാരണം മാലിദ്വീപില്‍ കുടുങ്ങിയവരെ കൊണ്ടുവരുന്ന ജലാശ്വ കപ്പല്‍ 10ന് കൊച്ചി തുറമുഖത്തെത്തു. 750 യാത്രക്കാരാണ് കപ്പലിലുണ്ടാവുക. ഇവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
നാവിക സേന നല്‍കുന്ന സെല്‍ഫ് ഡിക്ലറേഷന്‍ ഫോം തുറമുഖത്ത് എത്തുന്നതിന് മുന്‍പ് കപ്പലില്‍വച്ച് യാത്രക്കാര്‍ പൂരിപ്പിച്ച് നല്‍കണം. യാത്രക്കാരെ കൊവിഡ്- 19 പരിശോധനക്കും വിധേയമാക്കും.
രോഗ ബാധയുള്ളവരെയാണ് ആദ്യം ഇറക്കുക. തുടര്‍ന്ന് ജില്ല തിരിച്ച് 50 പേരെ വീതം ഇറക്കും. രോഗ ബാധയുള്ളവരെ ആംബുലന്‍സില്‍ പ്രത്യേകം തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. യാത്രക്കാര്‍ക്ക് ബി.എസ്.എന്‍.എല്‍ സിം കാര്‍ഡ് സൗജന്യമായി നല്‍കും. എല്ലാവരും മൊബൈലില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. കസ്റ്റംസ് ബാഗേജ് പരിശോധനകള്‍ക്ക് ശേഷമാകും പുറത്തിറങ്ങുന്ന യാത്രക്കാരെ കെ.എസ്.ആര്‍.ടി.സി ബസിലാണ് ഓരോ ജില്ലയിലേക്ക് വിടുക.
30 പേരാണ് ബസിലുണ്ടാവുക. യാത്രക്കാരുടെ ബന്ധുക്കള്‍ക്കും സന്ദര്‍ശകര്‍ക്കും ടെര്‍മിനലില്‍ പ്രവേശനമുണ്ടാകില്ല. കപ്പലില്‍ നിന്നുള്ള യാത്രക്കാര്‍ ടെര്‍മിനലില്‍ പ്രവേശിക്കുന്നത് ആരോഗ്യ പെരുമാറ്റച്ചട്ടമനുസരിച്ചാണ്. ജില്ല ട്രാന്‍സ്‌പോര്‍ട്ട് അധികൃതരുടെ മേല്‍നോട്ടത്തിലായിരിക്കും യാത്രക്കാരെ വാഹനത്തില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെത്തിക്കുക.
സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ തയ്യാറാക്കിയ സജ്ജീകരണങ്ങള്‍ തുറമുഖത്തിന്റെ ചുമതലയുള്ള ഐ.ജി വിജയ് സാഖറെ, സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ വിലയിരുത്തി. തുറമുഖം വഴി സ്വദേശത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് തടസ രഹിതമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം ബീന മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."