കന്യാമഠത്തിലെ പെണ്‍കുട്ടിയുടെ മരണം: ദുരൂഹത മാറ്റണം, റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍
പത്തനംതിട്ട: തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തിലെ ദിവ്യ എന്ന വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലാ പൊലിസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകള്‍ മാറ്റണമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
മഠത്തില്‍ ആറ് വര്‍ഷമായി സന്യാസിനി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ചുങ്കപ്പാറ സ്വദേശിയായ ദിവ്യയാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് അന്തേവാസികളായ മറ്റാളുകള്‍ കിണറ്റിന് സമീപത്തെത്തിയപ്പോള്‍ ദിവ്യയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തി എന്നതാണ് പ്രാഥമിക വിവരം.
സംഭവത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി സിസ്റ്റര്‍ ലൂസി കളപ്പരയ്ക്കലും രംഗത്തെത്തിയിരുന്നു. ഇതുവരെ കന്യാസ്ത്രീ മഠങ്ങളില്‍ മരണപ്പെട്ടവരുടെ പട്ടികയിട്ട് കൊണ്ടാണ് ലൂസിയുടെ ആരോപണം. ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങള്‍ കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാന്‍? എന്നും ലൂസി ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."