ജനവാസ മേഖലയില്‍ വഴിയരികില്‍ മത്സ്യ മാലിന്യം തള്ളി
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ചേന്നാട് റോഡില്‍ മണിയംകുളത്തിന് സമീപം കണ്ണാനി പാറേപ്ലാവ് ഭാഗത്ത് ജനവാസ കേന്ദ്രത്തില്‍ മത്സ്യ മാലിന്യം തള്ളി. ഇരുപതോളം ചാക്കുകളില്‍ നിറച്ച മാലിന്യം വഴിയരുകിലാണ് തള്ളിയിരിക്കുന്നത്.
രാത്രികാലങ്ങളില്‍ ലോറിയില്‍ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് പലഭാഗത്തും മാലിന്യം നിക്ഷേപിക്കുന്ന പതിവുണ്ടെങ്കിലും ഇത്രയും കൂടുതല്‍ മാലിന്യങ്ങള്‍ തള്ളുന്നത് ആദ്യമായാണ്. രൂക്ഷമായ ദുര്‍ഗന്ധം മൂലം വാഹനത്തിപ്പോലും യാത്ര ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
മാലിന്യം പ്രദേശവാസികള്‍ കുഴിച്ചുമൂടി. മാലിന്യ നിക്ഷേപം പതിവായതോടെ നാട്ടുകാര്‍ കര്‍മസമിതികള്‍ രൂപികരിച്ച് രാത്രി പരിശോധനകള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. പൊലിസിന്റെ രാത്രി പരിശോധനകള്‍ കര്‍ശനമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."