ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ മലയാളികളെയും യുദ്ധകാല അടിസ്ഥാനത്തിൽ നാട്ടിലെത്തിക്കണം: പി.കെ കുഞ്ഞാലികുട്ടി
മലപ്പുറം: ഇതര സംസ്ഥാനങ്ങളിൽ നിന്നു നാട്ടിലേക്ക് തിരിച്ചുവരാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരും യാത്ര തിരിച്ചു പാതിവഴിയിൽ കുടുങ്ങിയവരുമായ മുഴുവൻ മലയാളികളെയും യുദ്ധകാല അടിസ്ഥാനത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സർക്കാരിന്റെ മുൻ കരുതലുകളുടെ അഭാവം ഉണ്ടാക്കുന്ന മാനുഷിക പ്രശ്നങ്ങൾ വളരെ വലുതാണ്.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകൾ സൗജന്യ യാത്ര ഏർപ്പാട് ചെയ്തിട്ട് പോലും കേരള സർക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ സഹകരണം ലഭിക്കുന്നില്ല. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
[video width="848" height="480" mp4="http://suprabhaatham.com/wp-content/uploads/2020/05/WhatsApp-Video-2020-05-08-at-13.16.52.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."