പൂച്ചക്കുത്ത് വളവ് അപകട വിമുക്തമാക്കാന്‍ നടപടി തുടങ്ങി
നിലമ്പൂര്‍: അപകടക്കെണിയായി മാറിയ കെ.എന്‍.ജി റോഡിലെ പൂച്ചക്കുത്ത് വളവില്‍ അപകടം കുറക്കാനുള്ള നടപടികള്‍ തുടങ്ങി. നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തികള്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ റോഡിനോട് ചേര്‍ന്ന് ക്വാറിവേസ്റ്റ് നിരത്തി ഉയരം ക്രമീകരിക്കുന്ന താത്കാലിക പ്രവര്‍ത്തികളാണ് തുടങ്ങിയിട്ടുള്ളത്. വീതികൂട്ടല്‍ പ്രവൃത്തികള്‍ പിന്നീട് നടത്തും. മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും യോഗം ചേരുകയും ചെയ്തിരുന്നു. മോട്ടോര്‍ വാഹന വകുപ്പ്, പൊലിസ്, പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് ഭരണസമിതി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്ന് വനം വകുപ്പിനു അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ നോര്‍ത്ത് ഡിവിഷണല്‍ ഓഫിസര്‍ ഡോ.ആര്.ആടലരശന്, എ.സി.എഫ് ജയപ്രകാശ്, നിലമ്പൂര്‍ റെയിഞ്ച് ഓഫീസര്‍ അനീഷ സിദ്ദീഖ് തുടങ്ങിയവര്‍ പൂച്ചക്കുത്ത് വളവില്‍ സന്ദര്‍ശനം നടത്തി. വനഭൂമിയില്‍ മുന്നറിയിപ്പു സൂചികകള്‍ സ്ഥാപിക്കുന്നതിനും റോഡ് വീതി കൂട്ടുന്നതിനും തടസങ്ങളില്ലെന്ന് ഡി.എഫ്.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."