ആഘോഷങ്ങള്‍ തീരാതെ മോസ്‌കോ നഗരം
മോസ്‌കോ: വിമാനത്താവളത്തില്‍നിന്ന് ഞങ്ങളുടെ ആതിഥേയനായ ഡോ. ഉണ്ണികൃഷ്ണന്റെ അക്കാദമി പിലൂഗിനയിലെ ഫ്‌ളാറ്റിലേക്കാണെത്തിയത്. 22 വര്‍ഷമായി റഷ്യയിലുള്ള ഡോ. ഉണ്ണികൃഷ്ണന്‍ ആയുര്‍വേദ ചികിത്സ റഷ്യയില്‍ വ്യാപിപിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചയാളാണ്. റഷ്യയിലെത്തിയ നടന്‍ മുരളിയും എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും കായികതാരം ബോബി അലോഷ്യസുമൊക്കെ അദ്ദേഹത്തിന്റെ ആതിഥ്യമാധുര്യം അനുഭവിച്ചവരാണ്. പുനത്തിലും മുരളിയും അദ്ദേഹത്തെക്കുറിച്ച് യാത്രാ വിവരണങ്ങളില്‍ എഴുതിയിട്ടുമുïണ്ട് . അഞ്ഞൂറില്‍ താഴെ മലയാളികള്‍ ഉള്ള റഷ്യയില്‍ ആയുര്‍വേദ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഭൂരിഭാഗവും. അദ്ദേഹത്തിന്റെ അനന്തരവന്‍ ഫാര്‍മസിസ്റ്റായ നിജിന്‍ ഞങ്ങളുടെ സുഹൃത്തും റഷ്യന്‍ വഴികാട്ടിയുമായി മാറി.
നിജിനൊപ്പം മോസ്‌കോയുടെ ഹൃദയഭാഗമായ റെഡ്‌സ് ക്വയറും ക്രെംലിനും കാണാന്‍ ഒന്നാം ദിവസമിറങ്ങി. ഫിഫ ലോകകപ്പിനായി എത്തുന്ന അതിഥികള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് റഷ്യന്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ യാത്രയും സൗജന്യമാണ്. കൃത്യസമയത്ത് എത്തുന്ന റഷ്യന്‍ ബസുകളുടെ ഓരോ നീക്കവും നമുക്ക് മൊബൈലില്‍ കാണാം. ബസ് സ്റ്റോപ്പിലെ ഡിസ്‌പ്ലേയില്‍ നമുക്ക് പോകേണ്ടïയിടത്തേക്കുള്ള ബസ് എത്ര മിനിട്ട് കൊ വരുമെന്ന് ഡിസ്‌പ്ലേ കാണാം. കണ്ടക്ടര്‍മാരില്ലാത്ത ഡ്രൈവര്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന മലിനീകരണമില്ലാത്ത ഇലക്ട്രിക് ബസുകള്‍ ഭംഗിയുള്ളതാണ്. ബസുകളിലും മെട്രോ ട്രെയിനിലും ഫുട്‌ബോള്‍ അതിഥികള്‍ക്കായി വാതിലുകള്‍ തുറന്ന് വച്ചിരിക്കുന്നു. ഫിഫ നല്‍കുന്ന ഫാന്‍ ഐഡി ധരിച്ച് എവിടെയും പോകാം.
മോസ്‌കോ പട്ടണത്തെ ഒരു ചിലന്തിവല പോലെ ബന്ധിപ്പിക്കുന്ന അസാധാരണ അനുഭവമാണ് റഷ്യന്‍ മെട്രോ. പൂര്‍ണമായും ഭൂമിക്കടിയിലാണത്. 1935ല്‍ ആരംഭിച്ച റഷ്യന്‍ മെട്രോയാണ് മോസ്‌കോ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നത്. നഗരത്തിലെ റോഡുകളില്‍നിന്ന് കൂറ്റന്‍ എസ്‌കലേറ്ററുകളിലൂടെ അതിവേഗം നമ്മള്‍ ഒരു മൂന്നു നില കെട്ടിടത്തിന്റെ താഴ്ച്ചയുള്ള മെട്രോ സ്റ്റേഷനിലെത്തും. താഴേക്കുള്ള ഒറ്റ നോട്ടത്തില്‍ തല കറങ്ങും. റഷ്യന്‍ യാത്രികര്‍ വായിച്ചും പാട്ട് കേട്ടും എസ്‌കലേറ്ററുകളിലുടെ ഓടിയിറങ്ങും. മിനുട്ടുകള്‍ക്കുള്ളില്‍ മെട്രോ ട്രെയിനുകള്‍ സ്റ്റേഷനില്‍ നിര്‍ത്തുകയും അതിവേഗം പുറപ്പെടുകയും ചെയ്യും. മെട്രോ ട്രെയിനുകള്‍ക്കുള്ളില്‍ ലൈവ് ആയി കളി കാണാനുള്ള സൗകര്യവുമുï്. ക്രെംലിന്‍ കൊട്ടാരത്തിനടുത്ത് ഇറങ്ങി ഞങ്ങള്‍ റെഡ് സ്‌ക്വയറിലേക്ക് നടന്നു.
റഷ്യയില്‍ ആദ്യമായി കണ്ട മാര്‍ക്‌സിന്റെ മനോഹരമായ പ്രതിമ അവിടെയാണ്. ഒരു കയ്യില്‍ പുസ്തകവുമായി മുന്നോട്ടാഞ്ഞ് നില്‍ക്കുന്ന പ്രതിമയുടെ കൂടെ ഫോട്ടോ എടുക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്ന് വന്ന ഫുട്‌ബോള്‍ ആരാധകര്‍ മത്സരിക്കുന്നു. അവിടെനിന്ന് ക്രെംലിന്‍ കൊട്ടാരത്തിന്റെയും പള്ളിയുടെയും സമീപത്തേക്ക് നടക്കുമ്പോഴേക്കും ഉത്സവം തുടങ്ങി. മെക്‌സിക്കോക്കാരാണ് മുന്നില്‍. ജര്‍മനിയെ തോല്‍പ്പിച്ചതോടെ ലോകകപ്പ് ലഭിച്ച ആഹ്ലാദത്തിലാണവര്‍. പച്ച ജേഴ്‌സിയണിഞ്ഞ് മെക്‌സിക്കന്‍ കൊടിയുടെ ചായം പൂശി അവര്‍ വിജയാഘോഷത്തിലാണ്. ക്രെംലിന്റെ അകത്തു കടക്കുന്നതോടെ ആഘോഷത്തിന്റെ തിമര്‍പ്പാവും. പെറുവിയന്‍ സംഗീതവുമായി ഒരു കൂട്ടം തെരുവില്‍ തിമിര്‍ക്കുന്നു. തുടര്‍ന്ന് ബ്രസീല്‍ അര്‍ജന്റീന ആരാധകര്‍ ജേഴ്‌സിയണിഞ്ഞും മുഖത്തും മുടിയിലും ചായം പൂശിയും പാരമ്പര്യ വാദ്യഘോഷങ്ങളോടെ നൃത്തച്ചുവടുകളിലാണ്.
അര്‍ജന്റീനയും ബ്രസീലും നേര്‍ക്ക് നേരെ നിന്ന് സംഗീത മത്സരവുമുïണ്ട്. അര്‍ജന്റീന പാടിത്തീരുമ്പോള്‍ ബ്രസീല്‍ തുടങ്ങും. പാട്ട് തീരുമ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്ത് കെട്ടിപ്പിടിച്ചാണ് പിരിയുന്നത്. സാഹോദര്യത്തിന്റെ ഉത്സവം. നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ മോസ്‌കോയില്‍ ഒരിടത്തും ഒരു ടീമിന്റെയും ഒരു ബോര്‍ഡും കാണാനില്ല. ഫിഫയുടെ ഔദ്യോഗിക ബോര്‍ഡുകള്‍ അല്ലാതെ ഒരു അഭിവാദ്യമോ വിജയാശംസയോ ഇല്ല. മെസ്സിയെയോ നെയ്മറെയോ കാണാതെ 100 മീറ്റര്‍ നടക്കാന്‍ പറ്റാത്ത നാട്ടില്‍നിന്ന് വേള്‍ഡ് കപ്പില്‍ എത്തുമ്പോള്‍ ഒരു ടീമിന്റെയും ചിത്രം കാണാത്ത തെരുവുകള്‍ വിചിത്രാനുഭവമാകുന്നു. വിവിധ ടീമുകളുടെ ജേഴ്‌സികളും കൊടികളും വേള്‍ഡ് കപ്പിന്റെ ടീ ഷര്‍ട്ടുകളും വില്‍ക്കുന്ന സുവനീര്‍ ഷോപ്പുകളില്‍ ജനം തിക്കിത്തിരക്കുന്നുïണ്ട്. 1500 റൂബിളിന് മേലെയാണ് പലതിന്റെയും വില.
ക്രെംലിന്‍ റോഡരികിലെ തെരുവുകളിലെ ഭക്ഷണശാലകളില്‍ സീറ്റ് കിട്ടാത്ത വിധം തിരക്കാണ്. ബിയറും വോഡ്കയും ബര്‍ഗറും റഷ്യന്‍ ഭക്ഷണവുമായി പറന്നു നടക്കുന്ന റഷ്യന്‍ പരിചാരികമാര്‍ ഭക്ഷണം വിളമ്പി കുഴഞ്ഞിരിക്കുന്നു. പഴയ യു.എസ്.എസ്.ആര്‍ അംഗരാജ്യത്തിലുïണ്ടായിരുന്ന ഇന്നത്തെ കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍ സിനിമകളില്‍ കാണുന്ന ചുളിവുകള്‍ വീണ മുഖങ്ങള്‍ ഗൗരവത്തോടെ തെരുവുകള്‍ നിശബ്ദമായി വൃത്തിയാക്കുന്നുïണ്ട്. ഒരു പൊടിയോ ഇലയോ പോലുമില്ലാതെ തെരുവുകള്‍ കണ്ണാടി പോലെ സംരക്ഷിക്കുന്നത് ഇവരാണ്. രാത്രി 11 ന് നഗരം വൃത്തിയാക്കുന്ന കൂറ്റന്‍ കവചിത വാഹനങ്ങളുടെ വ്യൂഹം റോഡിലൂടെ അതിവേഗം കടന്നു പോകും .വെള്ളം തളിച്ച് പൊടി വലിച്ചെടുത്ത് റോഡ് മിനുക്കി വാഹനങ്ങള്‍ അതിവേഗം നമ്മുടെ മുന്നിലൂടെ നീങ്ങുന്നത് ഒരു കാഴ്ച്ചയാണ്. വെളിച്ചം മങ്ങാത്ത മോസ്‌കോയില്‍ രാത്രി 11 ന് ഞങ്ങള്‍ തിരിച്ചു പോകുന്ന വാഹനങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ സ്വതന്ത്രമായും നിര്‍ഭയമായും യാത്ര ചെയ്യുന്നുണ്ട്. നഗരപ്രാന്തത്തിലുള്ള ഞങ്ങളുടെ ഫ്‌ളാറ്റിന്റെ മുന്നിലെ മനോഹരമായ ഉദ്യാനത്തില്‍ അപ്പോഴും ആളൊഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."