HOME
DETAILS

കൊവിഡ് ഭീതിക്കിടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: മുസ്‌ലിം സംഘടനകള്‍

  
backup
May 08 2020 | 10:05 AM

minority-issue-leaders-2020

 


മലപ്പുറം: രാജ്യം കോവിഡ് മഹാമാരിക്കെതിരേ ഒറ്റക്കെട്ടായി പൊരുതുന്നതിനിടയില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരേ ഒറ്റക്കെട്ടായ പ്രതിഷേധം അനിവാര്യമാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്‌ലിം സംഘടന നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ സാധ്യമായ മാര്‍ഗങ്ങളിലൂടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. മഹാമാരിയുടെ മറവില്‍ ബി.ജെ.പി അവരുടെ വര്‍ഗീയ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഡല്‍ഹി പൊലിസ് പച്ചയായ മുസ്‌ലിം വേട്ട തുടരുകയാണ്.
ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ (ഡി.എം.സി) ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാനെതിരേ രാജ്യേദ്രാഹ കുറ്റം ചുമത്തിയത് ഇതിനുദാഹരണമാണ്. പൊലിസ് നടത്തിയ നരനായാട്ടിനെ കുറിച്ചു നല്‍കിയ കൃത്യമായ റിപ്പോര്‍ട്ടാണ് ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ അധ്യക്ഷനെ രാജ്യേദ്രാഹിയാക്കിയത്. കലാപകാരികളെ സഹായിച്ചും അക്രമത്തിന് മൗനസമ്മതം നല്‍കിയും ഡല്‍ഹി പൊലിസ് അഴിഞ്ഞാടിയത് ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വരെ വലിയ വാര്‍ത്തയാക്കിയതാണ്. സത്യം വ്യക്തമാണെന്ന് സാഹചര്യതെളിവുകള്‍ പോലും അടിവരയിടുമ്പോഴാണ് അതിനെതിരേ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെതിരേ രാജ്യദ്രോഹകുറ്റം ചുമത്തിയത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് രാജ്യത്ത് അനുദിനം നടന്നുകൊണ്ടിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നിന്ന് നയിച്ചവരെല്ലാം ഇന്ന് കേന്ദ്രസര്‍ക്കാറിന്റെ ശത്രുക്കളാണ്. ജാമിഅ മില്ലിയ വിദ്യാര്‍ഥി നേതാക്കളായ സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദ് എന്നിവരുടെ അറസ്റ്റ് വ്യക്തമാക്കുന്നതും ഇതാണ്. ഡല്‍ഹി വംശഹത്യയുടെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് വിദ്യാര്‍ഥി നേതാക്കളെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. സഫൂറ സര്‍ഗര്‍ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെയാണ് ബി.ജെ.പി അവരുടെ അജണ്ട നടപ്പിലാക്കിയത്.
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സഫൂറ ഏകാന്ത തടവറയിലാണ്. രാജ്യേദ്രാഹം, മത സ്പര്‍ധയുണ്ടാക്കല്‍, കലാപത്തിന് ഗൂഢാലോചന നടത്തുക തുടങ്ങി മാരക കുറ്റകൃത്യങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ വര്‍ഗീയ വിഷം ചിന്തിയ പ്രസ്താവനകള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഒന്നു വിരലനക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല എന്നത് ഗൗരവമേറിയ വിഷയം തന്നെയാണ്.
തങ്ങളെ ആരും വിമര്‍ശിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെതിരേ പ്രവര്‍ത്തിച്ചാല്‍ അവരെ പേടിപ്പിച്ചു നിര്‍ത്തി നിരന്തരം വേട്ടയാടി ഇല്ലായ്മ ചെയ്യുകയുമാണ് ഇവര്‍ ചെയ്യുന്നത്. രാജ്യം നേരിടുന്ന അപകടകരമായ അവസ്ഥയ്‌ക്കെതിരേ യോജിച്ചുള്ള പ്രതിഷേധം അനിവാര്യമാണെന്നും സമാന ചിന്താഗതിക്കാരെയെല്ലാം ഉള്‍പ്പെടുത്തി ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (സമസ്ത കേരള ജംഇയ്യതുല്‍ ഉലമ), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ടി.പി അബ്ദുല്ല കോയ മദനി (കെ.എന്‍.എം), എം.ഐ അബ്ദുല്‍ അസീസ് (ജമാഅത്ത ഇസ്‌ലാമി), കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ), സി.പി ഉമര്‍ സുല്ലമി (കേരള ജംഇയ്യത്തുല്‍ ഉലമ), ടി.കെ അശ്‌റഫ് (വിസ്ഡം), ഡോ. പി.എ ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് (കേരള മുസ്‌ലിം ജമാഅത്ത്), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്‌ലാമി) പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  16 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago