അപകടം വിതച്ച് ടോള്‍ബൂത്ത് അവശിഷ്ടങ്ങള്‍
അരീക്കോട്: റോഡിലെ ടോള്‍ ബൂത്ത് അവശിഷ്ടങ്ങള്‍ അപകടം വിതക്കുന്നു. അരീക്കോട് കൊണ്ടോട്ടി സംസ്ഥാന പാതയോരത്ത് കടുങ്ങല്ലൂര്‍ പാലത്തിനു സമീപത്തെ ടോള്‍ ബൂത്ത് അവശിഷ്ടങ്ങളാണു വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നത്. 2005ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പാലത്തിനു ടോള്‍ പിരിക്കാന്‍ അന്നു സ്ഥാപിച്ചതാണിത്. 2011ല്‍ വാഹനങ്ങളില്‍ നിന്നുള്ള ചുങ്കം പിരിക്കല്‍ നിര്‍ത്തലാക്കിയെങ്കിലും റോഡിനു മധ്യത്തിലുള്ള ഈ ചെറു കെട്ടിടം പൊളിച്ചു മാറ്റിയിരുന്നില്ല. കാറ്റിലും മഴയിലും പിന്നീട് ഇതു തകര്‍ന്നെങ്കിലും അവശിഷ്ടങ്ങള്‍ ഇപ്പോഴും റോഡിനു നടുവില്‍ വാഹനങ്ങള്‍ക്കു ഭീഷണിയായി നില കൊള്ളുകയാണ്. കടുങ്ങല്ലൂര്‍ അങ്ങാടിയില്‍ വീതി കുറഞ്ഞ ഒരു പാലം കൂടി സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ യാത്ര ദുശ്കരമാവുകയാണു. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് കൂടി ആയതിനല് തിരക്കേറിയ ഇവിടെ അപകടങ്ങളും പതിവായിരിക്കുകയാണു. ടോള്‍ബൂത്തിനു വേണ്ടി നിര്‍മിച്ച ഡിവൈഡറില്‍ പെരുന്നാള്‍ ദിനത്തില്‍ കാര്‍ ഇടിച്ച് അപകടം സംഭവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."