ജീവനാണ് ഭൂമി
കൂട്ടുകാരേ. ഞാന്‍ ഭൂമി. സൗരയൂഥത്തില്‍ ഇന്ന് അറിയപ്പെടുന്നതില്‍ ജീവന്‍ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രഹമാണ് ഞാന്‍. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് സൂര്യനില്‍ നിന്ന് കൃത്യമായ അകലത്തിലാണ് എന്റെ സ്ഥാനം. മറ്റ് ഗ്രഹങ്ങള്‍ സൂര്യന് ഏറ്റവും അടുത്തോ, ബഹുദൂരം അകലയോ ആയി സ്ഥിതി ചെയ്യുന്നു.
സൂര്യന്‍ എന്ന കേന്ദ്രത്തില്‍ നിന്ന് ശരാശരി 149.6 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് ഞാന്‍ നിലകൊള്ളുന്നത്. സെക്കന്‍ഡില്‍ ഏകദേശം മൂന്നു ലക്ഷം കിലോമീറ്റര്‍ വേഗമുള്ള പ്രകാശം സൂര്യനില്‍ നിന്ന് എന്നിലെത്താന്‍ എട്ട് മിനിട്ട് 20 സെക്കന്‍ഡ് സമയമെടുക്കുമെന്ന് ചുരുക്കം. എനിക്ക് കേന്ദ്രമായ സൂര്യനെ ചുറ്റാന്‍ 365.25 ദിവസം വേണം. സ്വന്തം അച്ചുതണ്ടില്‍ ഭ്രമണം ചെയ്യണമെങ്കില്‍ 23 മണിക്കൂര്‍, 56 മിനിട്ട് നാല് സെക്കന്റ് സമയവും ആവശ്യമാണ്. ഏകദേശം നാലര മില്യണ്‍ വര്‍ഷം പ്രായമുണ്ട് എനിക്കെന്ന് വിശ്വസിക്കപ്പെടുന്നു.
വാതകങ്ങള്‍
എന്റെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകം നൈട്രജനാണ്. ഏകദേശം78.1 ശതമാനം നൈട്രജന്‍ ഭൗമാന്തരീക്ഷത്തില്‍ ഉണ്ടെന്നാണ് കണക്ക്. ഓക്‌സിജന്റെ അളവാകട്ടെ 20.9 ശതമാനമാണ്. ആര്‍ഗണ്‍ 9 ശതമാനവും, കാര്‍ബണ്‍ഡയോക്‌സൈഡ് 0.035 ശതമാനവുമാണ്.
അന്തരീക്ഷം
എന്റെ അന്തരീക്ഷത്തിന് ഏറ്റവും മുകളില്‍ എക്‌സോസ് ഫിയര്‍, അതിനുതാഴെ തെര്‍മോസ്ഫിയറുമാണ്. തൊട്ടു താഴെ അയണോസ്ഫിയര്‍ അതിനും താഴെ മിസോസ്ഫിയര്‍, അതിനുശേഷം ഓസോണ്‍പാളി, അതിനുതാഴെ സ്ട്രാറ്റോസ്ഫിയര്‍ ഏറ്റവും താഴെ ട്രോപ്പോസ്ഫിയര്‍ എന്നീ പാളികളുണ്ട്. ഏകദേശം നൂറുകണക്കിന് കിലോമീറ്റര്‍ മുകളിലേക്ക് വ്യാപിച്ചു കിടക്കുന്നു അന്തരീക്ഷം.
അകവും പുറവും
എനിക്ക് നാല് പാളികളുണ്ട്
- പുറം ഭാഗം
- മേല്‍ഭാഗം
- മേല്‍ അകക്കാമ്പ്
- അകക്കാമ്പ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."