HOME
DETAILS

ഭൂമിയും മേഘങ്ങളും

  
backup
June 20 2018 | 20:06 PM

bhoomiyum

ഐസ് രൂപത്തിലോ അല്ലാതെയോ ഉള്ള നേര്‍ത്ത ജലകണികകളാണ് മേഘം. മേഘങ്ങള്‍ എങ്ങനെയാണ് ഉടലെടുക്കുന്നതെന്നറിയാമോ? സൂര്യന്റെ താപം എന്നിലേക്ക് വരുമല്ലോ. ഈ താപഫലമായി സമുദ്രങ്ങള്‍ പോലുള്ള ജലസ്രോതസ്സുകളിലെ ജലം നീരാവിയായാണ് മേഘങ്ങളുടെ നിര്‍മിതി നടക്കുന്നത്. എന്റെ അന്തരീക്ഷത്തിലെ ഏറ്റവും താഴെ സ്ഥിതി ചെയ്യുന്ന, ജീവജാലങ്ങളുടെ വളര്‍ച്ചയ്ക്ക് അനുഗുണമായ ട്രോപ്പോസ്ഫിയര്‍ എന്ന ഭാഗത്താണ് മേഘങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നാം മേഘങ്ങള്‍ക്ക് മൂന്ന് തട്ടുകള്‍ കണക്കാക്കുന്നു. ഏറ്റവും മുകള്‍തട്ട്, അതിനുതാഴെ, മധ്യത്തിലുള്ളവ, അതിനുതാഴെ ഏറ്റവും അടിയില്‍ സ്ഥിതി ചെയ്യുന്നവ. മുകള്‍ തട്ടിലുള്ള മേഘങ്ങള്‍ എന്നില്‍ നിന്ന് 5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. സിറസ്, സിറോ സ്ട്രാറ്റസ്, സിറോകുമുലസ് എന്നിങ്ങനെയാണ് ഈ മുകള്‍തട്ട് മേഘങ്ങളുടെ പേരുകള്‍.
മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന മേഘങ്ങള്‍ ആള്‍ട്ടോസ്ട്രാറ്റസ്, ആള്‍ട്ടോ കുമുലസ് എന്നിങ്ങനെ പേരുള്ളവയാണ്. 2-നും 5-നും മധ്യേ കിലോമീറ്റര്‍ ഉയരത്തില്‍ ഈ മേഘങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഏറ്റവും അടിയില്‍ സ്ട്രാറ്റസ്, നിംബോസ്ട്രാറ്റസ്, സ്ട്രാറ്റോകുമുലസ് എന്നിങ്ങനെ പേരുള്ള മേഘങ്ങള്‍ സ്ഥിതി ചെയ്യുന്നു. എന്റെ ഉപരിതലത്തില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണിവയുടെ സ്ഥാനം.

ഭൂമിയും ജലവും


എന്നെ സാധാരണ നിലയില്‍ ഒരു ജലഗ്രഹമെന്നാണ് വിശേഷിപ്പിക്കാറുള്ളത്. മൂന്നില്‍ രണ്ട് ഭാഗവും ജലത്താല്‍ ചുറ്റപ്പെട്ടതാണ്. അതായത് എന്റെ 70.8 ശതമാനവും ജലമാണെന്നര്‍ഥം.
ഇവിടെ നിലനില്‍ക്കുന്ന ജലത്തിന്റെ അളവ് എത്രയെന്നോ?130 കോടി ഘന കിലോമീറ്റര്‍. എന്നാല്‍ ഇതില്‍ ശുദ്ധജലം 3.6 കോടി ഘന കിലോമീറ്ററാണ്. ഇന്ന് ഇവിടെയുള്ള ജലത്തിന്റെ വെറും മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം. ഹിമജലവും ഈ കണക്കില്‍ ഉള്‍പ്പെടും. അതിനാല്‍ ജീവജാലങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന ശുദ്ധജലം വെറും 1.1 കോടി ഘനകിലോമീറ്ററത്രെ. അതായത് ആകെ ജലത്തിന്റെ ഒരു ശതമാനം പോലുമില്ലെന്നര്‍ഥം.


കാന്തിക മണ്ഡലം


വ്യക്തമായ കാന്തികമണ്ഡലമുള്ള ഗ്രഹമാണ് ഞാന്‍. സൗരയൂഥത്തില്‍ മറ്റൊരു ഗ്രഹത്തിനും ഇത്രയും വ്യക്തവും, ജീവജാലങ്ങളുടെ നിലനില്‍പ്പിന് അനുയോജ്യവും ആയ കാന്തികബലം ഉണ്ടോ എന്ന് സംശയമാണ്. കാന്തിക മണ്ഡലത്തെപ്പറ്റി ആദ്യമായി ശാസ്ത്രീയ സിദ്ധാന്തം രൂപപ്പെടുത്തിയവരില്‍ പ്രധാനി വാള്‍ട്ടര്‍ മൗറീസ് ഇല്‍സ്സാസര്‍ എന്ന ഭൗതിക ശാസ്ത്രജ്ഞനാണ്. ജര്‍മന്‍കാരനായ ഇദ്ദേഹം രൂപപ്പെടുത്തിയ ശാസ്ത്രീയസിദ്ധാന്തങ്ങള്‍ അക്കാലം മുതല്‍ക്കേ ലോകശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ തുടര്‍ന്നു വന്ന ഗവേഷണങ്ങളും കാന്തിക മണ്ഡലത്തെ കുറിച്ച് വിസ്മയങ്ങളായ ചില അറിവുകള്‍ നമുക്ക് തന്നു.
അതിലൊന്ന് എന്റെ കാന്തികമണ്ഡല ധ്രുവങ്ങള്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പരസ്പരം മാറാറുണ്ട് എന്നതാണ്. വളരെ പതുക്കെ സംഭവിക്കുന്ന ഈ ധ്രുവമാറ്റം ഏറ്റവും അവസാനമായി നടന്നത് ഏകദേശം7.8 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നും വിശ്വസിക്കപ്പെടുന്നു. ഇപ്പോള്‍ എന്റെ കാന്തിക മണ്ഡലം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. ഏകദേശം ഒന്നര നൂറ്റാണ്ടിലേറെ കാലമായി ഈ ശോഷണം തുടങ്ങിയിട്ട്. ഇനി ഏകദേശം ഇരുപതു നൂറ്റാണ്ടുകള്‍ കൂടിയേ ഈ മേഖലയില്‍ കാന്തികത നിലനില്‍ക്കുകയുള്ളൂ.

മഴ


എന്റെ മറ്റൊരു പ്രതിഭാസമാണ് മഴ. കടലിലേയും മറ്റും ജലം സൂര്യകിരണങ്ങളുടെ ചൂടേറ്റ് നീരാവിയായി അന്തരീക്ഷത്തിലേക്കുയരുകയും ആകാശത്തുവച്ച് ഈ നീരാവി മേഘങ്ങള്‍ തണുപ്പില്‍ വീണ്ടും ജലമായി മാറി എന്നിലേക്ക് പെയ്തിറങ്ങുകയും ചെയ്യും. ഈ ജലം വീണ്ടും ജലസ്രോതസ്സുകളിലെത്തിച്ചേര്‍ന്ന് വീണ്ടും നീരാവിയാക്കപ്പെടുന്നു. ജലത്തിന്റെ ഈ ചാക്രിക സ്വഭാവത്തെ ജലചക്രം അഥവാ ഹൈഡ്രോളജിക് സൈക്കിള്‍ എന്നു പറയുന്നു.
മഴയെ പലതായി തരംതിരിച്ചിട്ടുണ്ട്. ന്യൂനമര്‍ദമഴ (ഇ്യരഹീിശര ൃമശി), ഫ്രണ്‍ല്‍ റെയിന്‍ (എൃീിമേഹ ൃമശി), നോണ്‍ഫ്രണ്‍ല്‍ റെയിന്‍ (ചീിഎൃീിമേഹ ൃമശി), കണ്‍വെക്ടീവ് റെയിന്‍ അഥവാ സംവഹനമഴ (ഇീി്‌ലരശേ്‌ല ൃമശി) എന്നിങ്ങനെയാണ് ഈ തരം തിരിവ്.
ഇതൊന്നുമല്ലാതെ ചില പ്രത്യേകതരം മഴകളും പെയ്തിറങ്ങാറുണ്ട്. ശുക്രന്‍ എന്ന ഗ്രഹത്തില്‍ സള്‍ഫ്യൂരിക്കാസിഡ് മഴയായി പെയ്തിറങ്ങുന്നു എന്നു കേട്ടിട്ടില്ലേ? അതുപോലെ. ഒന്നോര്‍ക്കണം ശുക്രനില്‍ ജീവജാലങ്ങള്‍ ഇല്ലാതെപോയത് ഒരു പക്ഷേ ഈ ആസിഡ് മഴ (അമ്ല മഴ) കൊണ്ടു കൂടിയായിരിക്കാം.
പക്ഷെ, ഇങ്ങനെ അമ്ലമഴകളും മറ്റും പെയ്തിറങ്ങുന്നതിന് കാരണം ഇവിടെ താമസിക്കുന്നവര്‍ തന്നെയാണ് കേട്ടോ. വ്യവസായശാലകളില്‍ നിന്നും മോട്ടോര്‍ വാഹനങ്ങളില്‍ നിന്നുമൊക്കെ പുറത്തുപോകുന്ന വിഷവാതകങ്ങളാണ് ആസിഡ് മഴകള്‍ക്ക് കാരണക്കാരാവുന്നത്.

ഒരു നീലഗ്രഹം


ഞാന്‍ ഒരു നീല ഗ്രഹണമാണെന്ന അറിവ് മനുഷ്യര്‍ ബഹിരാകാശത്തും, ചന്ദ്രനിലും പോയി തിരിച്ചു വന്നശേഷം ലഭിച്ചതാണ്. മൂന്നില്‍ രണ്ടുഭാഗം സമുദ്രങ്ങളാല്‍ മൂടപ്പെട്ട ഞാന്‍ ബഹിരാകാശത്തു നിന്ന് നോക്കുമ്പോള്‍ ഒരു നീലഗ്രഹം അഥവാ ബ്ലൂ പ്ലാനറ്റ് ആയി കാണാം. എന്നില്‍ 130 കോടി ഘനകിലോമീറ്റര്‍ ജലമുണ്ടെന്നറിയാമല്ലോ. അതില്‍ 97 ശതമാനവും നമ്മുടെ സമുദ്രങ്ങളിലാണ്. ഈ ജല ആധിക്യമാണ് എന്നെ ഒരു നീല ഗ്രഹമായി തോന്നിപ്പിക്കുന്നത്.

എന്നിലെ വര്‍ഷം


നമ്മള്‍ വര്‍ഷം എന്നു പറയുന്നത് 365.25 ദിവസമാണെന്നറിയാമല്ലോ?ഇങ്ങനെ പറയാന്‍ അടിസ്ഥാനമെന്താണെന്നറിയാമോ? ഞാന്‍ എന്ന ഗ്രഹത്തിന് തന്റെ നക്ഷത്രമായ (കേന്ദ്രം)സൂര്യനെ ഒരു തവണ വലംവയ്ക്കാന്‍ വേണ്ട കാലമാണിത്. ഇതിന് പരിക്രമണകാലം എന്നാണ് പറയുന്നത്. സൂര്യനില്‍ നിന്ന് ശരാശരി 150 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് എന്റെ ഭ്രമണപഥം.

വേഗത


സൂര്യനില്‍ നിന്ന് ഏകദേശം 150 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് എന്റെ നിലനില്‍പ്പെന്ന് അറിയാമല്ലോ. ഈ അകലത്തില്‍ നിന്ന് ഞാന്‍ സൂര്യനെ പ്രദക്ഷിണം ചെയ്യാനെടുക്കുന്നത് 365.25 ദിവസമാണ്. അതായത് ഒരു ഭൗമവര്‍ഷം, എന്നേക്കാള്‍ പത്ത് ലക്ഷം മടങ്ങെങ്കിലും വലിപ്പമുള്ള സൂര്യനെ ഒരു തവണ വലംവയ്ക്കാന്‍ എനിക്ക് ഈ സമയം മതിയാവുമോ എന്ന് നമുക്ക് സംശയം തോന്നാം. പക്ഷെ സെക്കന്‍ഡില്‍ എന്റെ വേഗം എത്രയെന്നറിയുമ്പോള്‍ സംശയം അത്ഭുതമായി മാറും. അതായത് ഒരു സെക്കന്‍ഡില്‍ ശരാശരി 30 കിലോമീറ്റര്‍ വേഗത്തിലാണത്രെ എന്റെ പ്രദക്ഷിണം. ശരിക്കും ഒരു ഓട്ടപ്രദക്ഷിണം തന്നെ അല്ലേ!

ഉത്ഭവിച്ചതെങ്ങനെ ?


വാതക പൊടിപടലങ്ങള്‍ അടങ്ങിയ നെബ്യൂലയിലെ അവ്യക്ത പ്രകാശമേഖലയില്‍ നിന്ന് സൗരയൂഥം രൂപപ്പെട്ടുവെന്നാണ് ഇപ്പോള്‍ വിശ്വസിക്കുന്നത്. സൗരയൂഥം എന്നു വച്ചാല്‍ സൂര്യനും, ഞാനും മറ്റ് ഗ്രഹങ്ങളും, ക്ഷുദ്രഗ്രഹങ്ങളും മറ്റും. ഇതിന് കാരണമായി ഭവിച്ചത് ഗുരുത്വാകര്‍ഷണബലമത്രെ. ഗുരുത്വാകര്‍ഷണ ഫലമായി ഒന്നിച്ചു ചേര്‍ന്ന് ഒടുവില്‍ സൂര്യന്‍ പിറവിയെടുത്തുവെന്നും നെബ്യൂലയുടെ മധ്യഭാഗം ശക്തമായി ഭ്രമണം ചെയ്യാന്‍ തുടങ്ങിയതോടെ പുറംഭാഗം പുറത്തേക്ക് നീങ്ങി. സങ്കോചിക്കലിനെത്തുടര്‍ന്ന് നെബ്യൂലയുടെ മധ്യഭാഗത്ത് ചൂടേറി. ആ ഭാഗത്ത് നിലനില്‍ക്കുന്ന നക്ഷത്രം താപഫലമായി പ്രകാശിക്കാനും തുടങ്ങി.
നെബ്യൂലയുടെ മധ്യഭാഗം ശക്തമായി ഭ്രമണം ചെയ്തു തുടങ്ങിയതോടെ പുറത്തേക്കു നീങ്ങിയ പുറം ഭാഗത്തെ വാതകങ്ങളും, ശിലാപടലങ്ങളും ഓരോ ഇടത്തായി കൂടിചേര്‍ന്ന് ഓരോരോ ഗ്രഹങ്ങളായും, ഛിന്നഗ്രഹങ്ങളായുമൊക്കെ രൂപാന്തരപ്പെട്ടു. ഇങ്ങനെയാണത്രെ എന്റെയും പിറവി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago