സഊദിയിൽ 24 മണിക്കൂറിനിടെ 10 മരണവും 1701 പുതിയ കൊവിഡ് വൈറസ് ബാധയും സ്ഥിരീകരിച്ചു
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 10 പേർ മരിച്ചതായും 1701 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 229 ആയും വൈറസ് ബാധിതർ 35439 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 26856 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 141 രോഗികൾ അതീവ ഗുരുതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 1322 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 9120 ആയും ഉയർന്നു.
#الصحة تعلن عن تسجيل (1701) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (10) حالات وفيات رحمهم الله، وتسجيل (1322) حالة تعافي ليصبح إجمالي عدد الحالات المتعافية (9120) حالة ولله الحمد. pic.twitter.com/sapQAml9F8
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 8, 2020
വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ കണക്കുകൾ ഇങ്ങനെയാണ്. ജിദ്ദ 373, മദീന 308, മക്ക 246, റിയാദ് 142, ദമാം 130, ജുബൈൽ 122, ബൈഷ് 75, ഹുഫൂഫ് 68, ത്വായിഫ് 62, അൽഖോബാർ 41, ബീഷ 29, യാമ്പു 23, ഹദ്ദ, ദിരിയ (10 വീതം), തബൂക് 08, ഖുൻഫുദ 07, വാദി അൽ ഫറഹ് 06, അസുൽഫി 04, സ്വഫ്വ, ബുറൈദ, അദും, അൽഖർജ് (03 വീതം), ജഫർ, ബഖീഖ്, മഹദ് അൽ ദഹബ്, സ്വബിയ (02 വീതം), ഖമീസ് മുശൈത്, ഖത്വീഫ്, ദഹ്റാൻ, നാരിയ, അൽ ഐസ്, തത്ലീത്, അൽ ലൈത്, ബൽജുറഷി, മഖ്വ, ദിബാ, ഉംലുജ്, ഹഫർഅൽബാത്വിൻ, തുറൈബാൻ, അറാർ, വാദിഅൽദവാസിർ, താദിഖ്, ദവാദ്മി എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇവരിൽ 87 ശതമാനം പുരുഷന്മാരും 13 ശതമാനം സ്ത്രീകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."