HOME
DETAILS

അനധികൃത ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കുന്നത് പുരോഗമിക്കുന്നു

  
backup
March 05 2019 | 04:03 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ab%e0%b4%8c%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95

കോഴിക്കോട്: പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയുടെ ഉത്തരവ് കോര്‍പറേഷന്‍ പരിധിയില്‍ നടപ്പാക്കിത്തുടങ്ങി.
കോര്‍പറേഷന്‍ പരിധിയിലെ പൊതുസ്ഥലങ്ങളിലും വൈദ്യുതിത്തൂണുകളിലും മറ്റും സ്ഥാപിച്ചതും വഴിതടസം സൃഷ്ടിക്കുന്നതും കാഴ്ച മറക്കുന്ന വിധത്തിലും സ്ഥാപിച്ച അനധികൃത പരസ്യബോര്‍ഡുകളാണ് കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു തുടങ്ങിയത്.
കോര്‍പറേഷന്‍ പരിധിയിലെ വിവിധ മേഖലകളില്‍നിന്നായി ഇന്നലെ 220 ബോര്‍ഡുകളാണ് നീക്കം ചെയ്തത്. ഇന്നലെ എലത്തൂര്‍, പുത്തൂര്‍, വങ്ങാലി, പുതിയനിരത്ത്, ചെട്ടികുളം, വെസ്റ്റ് ഹില്‍, കനകാലയ, നടക്കാവ്, വെള്ളയില്‍, ഗാന്ധിറോഡ്, ജോസഫ് റോഡ്, വൈ.എം.സി.എ ക്രോസ് റോഡ്, ക്രിസ്ത്യന്‍ കോളജ് റോഡ്, കോവൂര്‍, മെഡിക്കല്‍ കോളജ്, പന്നിയങ്കര, ചെറുവണ്ണൂര്‍, നല്ലളം എന്നിവിടങ്ങളിലെ ബോര്‍ഡുകളാണ് മാറ്റിയത്. ബോര്‍ഡ് നീക്കം ചെയ്യുന്ന നടപടി തുടര്‍ദിവസങ്ങളിലും സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കോടതി വിധിക്കു പുറമെ ബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് സര്‍ക്കാരും നിര്‍ദേശിച്ചിരുന്നു. കാഴ്ച മറക്കുന്ന വിധത്തില്‍ സ്ഥാപിച്ച ഇത്തരം ബോര്‍ഡുകള്‍ കാരണം റോഡപകടങ്ങള്‍ കുടുന്നു എന്ന കാരണത്താലാണ് ഇവക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ലംഘിച്ച് വീണ്ടും ബോര്‍ഡ് സ്ഥാപിച്ചാല്‍ ഹൈക്കോടതി ഉത്തരവിന്റെ ലംഘനത്തിനെതിരേ ബോര്‍ഡ് സ്ഥാപിച്ച വ്യക്തികള്‍ക്കെതിരേ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  17 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago