ആവേശമുണര്‍ത്തി ട്രിവാന്‍ഡ്രം സൈക്ലത്തോണ്‍
തിരുവനന്തപുരം: നഗരത്തില്‍ സൈക്ലിങ് ആവേശത്തിന് തിരികൊളുത്തിയ സില്‍ക്ക് എയര്‍ ട്രിവാന്‍ഡ്രം സൈക്ലത്തോണ്‍ 40 കിലോമീറ്റര്‍ ചാമ്പ്യന്‍സ് റൈഡിന്റെ ഉദ്വേഗജനകമായ ഫിനിഷിങില്‍ എല്‍.ശ്രീനാഥ് ഒന്നാമതെത്തി.
വെളുപ്പിന് അഞ്ചുമണിക്ക് സ്പോര്ട്സ്യുവജനകാര്യ ഡയറക്ടര്‍ സഞ്ജയന് കുമാര്‍ മാനവീയം വീഥിയില്‍ ഫ്ളാഗ് ഓഫ് ചെയ്ത രണ്ടാമത് ട്രിവാന്‍ഡ്രം സൈക്ലത്തോളില് 178 പേരാണ് പങ്കെടുത്തത്. ചാമ്പ്യന്‍സ് റൈഡ്, ഫിറ്റ്നെസ് റൈഡ്, സ്റ്റാര്‍ക്ക് കിഡ്സ് ഫണ്‍ റൈഡ് എന്നിവയിലായിരുന്നു മത്സരം.
ഒരു മണിക്കൂര്‍ ആറു മിനിറ്റ് 34 സെക്കന്‍ഡിലാണ് ശ്രീനാഥ് ചാമ്പ്യന്‍സ് റൈഡ് റോഡ് ബൈക്ക്സ് വിഭാഗത്തില്‍ ഒന്നാമനായത്. സി.രഞ്ജിത് രണ്ടാംസ്ഥാനത്തെത്തി. അനൂപ് കുട്ടിക്കാണ് മൂന്നാംസ്ഥാനം. 14 കിലോമീറ്റര്‍ ഫിറ്റ്നെസ് റൈഡില്‍ സി.രഞ്ജിത് തന്നെ ഒന്നാമതെത്തി. റോജന്‍ വര്‍ഗീസ്, എസ്.അജിത് എന്നിവര്‍ക്കാണ് തൊട്ടടുത്ത സ്ഥാനങ്ങള്‍. നാല്പതു കി.മീ. ചാമ്പ്യന്‍സ് റൈഡ്ഹൈബ്രിഡ് ബൈക്ക് വിഭാഗത്തില്‍ ജോണ്‍ മാത്യു, നിക്സന് ജോസഫ്, ഗൗതം കൃഷ്ണ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി.
സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ സ്റ്റാര്‍ക്ക് കിഡ്സ് ഫണ്‍ റൈഡ് ഫ്ളാഗ് ഓഫ് ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികളും സമ്മാനാര്‍ഹരായി. സമാപനചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മേയര്‍ അഡ്വ.വി.കെ പ്രശാന്ത് സമ്മാനദാനം നടത്തി. സില്‍ക്ക് എയര്‍ മാനേജര്‍ ജൂലിയസ് ലിം ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."