HOME
DETAILS

ബൈപാസ് യാഥാര്‍ഥ്യമാവുന്നു; പ്രതീക്ഷിച്ചത് 50 കോടിയില്‍ താഴെ; കിട്ടിയത് സെഞ്ച്വറി

  
backup
July 09 2016 | 06:07 AM

%e0%b4%ac%e0%b5%88%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%af%e0%b4%be%e0%b4%a5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b5%e0%b5%81%e0%b4%a8-2


നിലമ്പൂര്‍: വര്‍ഷങ്ങളുടെ നീണ്ട മുറവിളിക്കൊടുവില്‍ നിലമ്പൂര്‍ ബൈപാസ് യാഥാര്‍ഥ്യമാവുന്നു. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു നിലമ്പൂര്‍ ബൈപാസ്. എല്ലാ ബജറ്റിലും അനുവദിക്കുന്ന നാമമാത്രമായ തുകയാണ് ഇത്തവണയും ബജറ്റില്‍ നിലമ്പൂര്‍ നിവാസികള്‍ പ്രതീക്ഷിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കന്നി ബജറ്റില്‍ അനുവദിച്ചതാകട്ടെ 100 കോടി രൂപയും. നിലമ്പൂരിലെ അതിരൂക്ഷമായ ഗതാഗത കുരുക്കിനു ശാശ്വത പരിഹാരമെന്ന നിലയിലാണു നിലമ്പൂര്‍ ബൈപാസിനു മുറവിളി കൂട്ടിയത്. സ്ഥലം ഏറ്റെടുക്കലും പ്രശ്‌നങ്ങളുമായി ബൈപാസ് നിര്‍മാണം കടലാസില്‍ തന്നെ ഒതുങ്ങിയിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്നോടിയായാണു റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്.
നിലമ്പൂര്‍ ജ്യോതിപ്പടി മുതല്‍ വെളിയന്തോട് വരെയുള്ള ആറു കിലോമീറ്ററോളം ദൈര്‍ഘ്യത്തിലുള്ള റോഡ് വരുന്നതോടെ നിലമ്പൂര്‍ ടൗണിലെ വാഹനങ്ങളുടെ തിരക്കു നിയന്ത്രിക്കപ്പെടും. 2006ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ 16 കോടി രൂപയാണ് ആദ്യം അനുവദിച്ചിരുന്നു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ മറ്റൊരു 16 കോടിയും അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥലം വിട്ടുകൊടുക്കുന്നതിനു നഷ്ടപരിഹാര തുകയിലെ ഭിന്നത മൂലം ചിലര്‍ കോടതിയെ സമീപിച്ചു. ഇതോടെ വര്‍ഷങ്ങളോളം ബൈപാസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു പ്രവൃത്തിയും നടന്നില്ല. ഒന്നാം ഘട്ടമായി നിലമ്പൂര്‍ ജ്യോതിപ്പടി മുതല്‍ വീട്ടിക്കുത്ത് ജങ്ഷന്‍ വരെയുള്ള പ്രദേശത്തെ ബൈപ്പാസിനായി സ്ഥലം വിട്ടുനല്‍കുന്ന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടികളായിരുന്നുവെങ്കിലും വില നിര്‍ണയത്തിലെ അപാകത സംബന്ധിച്ച് സംസ്ഥാന ലാന്റ് ബോര്‍ഡ് കമ്മീഷന്‍ ഫയല്‍ തിരിച്ചയച്ചിരിക്കുകയാണ്.
നൂറുകോടി രൂപ അനുവദിച്ചതോട ഉടന്‍ ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. കൂടാത നിലമ്പൂരില്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് അഞ്ചുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ ഒരു സ്‌റ്റേഡിയത്തിനാണ് ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  8 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  9 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago