പ്രതിരോധകുത്തിവെപ്പുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ്
തിരൂരങ്ങാടി: പ്രതിരോധകുത്തിവെപ്പുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കുന്ന മാതൃകാപദ്ധതിയുമായി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത്. വെളിമുക്ക് കൂഫ പി.എച്ച്.സി സബ്സെന്ററിന്റെ കീഴില്‍ കഴിഞ്ഞ ഭരണസമിതിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്.
ഇതോടെ ഡിഫ്തീരിയയടക്കമുള്ള കുത്തിവെപ്പുകളുടെ എണ്ണത്തില്‍ മൂന്നിയൂര്‍ പഞ്ചായത്ത് കുതിക്കുകയാണ്.
അഞ്ചുവയസ്സിനുമുകളില്‍ പൂര്‍ണമായും പ്രതിരോധകുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിവരുന്നത്. ഈസര്ട്ടിഫിക്കറ്റ് സ്കൂള്‍ അഡ്മിഷന് സമയത്തും ഉപയോഗപ്പെടുത്താനാവും.
മാതാപിതാക്കളുടെ പേര്, കുട്ടികളുടെ കുത്തിവെപ്പ് സംബന്ധിച്ചവിവരം, കേന്ദ്രം, ജനനതിയതി തുടങ്ങിയവ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും. കൂടാതെ സര്‍ട്ടിഫിക്കറ്റില്‍ മെഡിക്കല്‍ ഓഫിസര്‍, കുത്തിവെപ്പ് നടത്തിയ കേന്ദ്രത്തിന്റെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പുവെയ്ക്കും.
ഇതോടെ പ്രദേശത്തെകുത്തിവയ്പിന് പൂര്ണപ്രചാരണവും രക്ഷിതാക്കളില്‍ കുത്തിവെയ്പ്പിനുള്ള പ്രചോദനവുമായി. അന്നത്തെ ആരോഗ്യവിദ്യാഭ്യാസ ചെയര്മാന് ഹനീഫ മൂന്നിയൂരാണ് പദ്ധതി ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. പ്രസിഡന്റായിരുന്ന വി.പി സൈതലവി എന്നകുഞ്ഞാപ്പു പൂര്‍ണ പിന്തുണയും നല്‍കുകയായിരുന്നു.
ശരീഫ കുട്ടശ്ശേരിയാണ് നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."