ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം; ഒരാള്‍ക്ക് പരുക്ക്
വെഞ്ഞാറമൂട്: ബൈക്കുകള്‍ കൂട്ടിയിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. കോലിയക്കോട് നേതാജിപുരം കരിയ്ക്കകത്ത് വീട്ടില്‍ സനല്‍ കുമാര്‍ ഗീതാകുമാരി ദമ്പതികളുടെ ഏക മകന്‍ കാര്‍ത്തിക് (19), വാമനപുരം കാഞ്ഞിരംപാറ കോലിഞ്ചി രാധാകൃഷ്ണ വിലാസത്തില്‍ ശശിധരന്‍ നായര്‍വത്സല ദമ്പതികളുടെ മകന്‍ അരുണ്‍ വി.എസ് (26) എന്നിവരാണ് മരിച്ചത്.
മരണമടഞ്ഞ കാര്‍ത്തിക്കിനൊപ്പം സഞ്ചരിച്ചിരുന്ന നേതാജിപുരം വി.ആര്‍ ഭവനില്‍ വേണുഗോപാലന്‍ നായരുടെ മകന്‍ കാര്‍ത്തിക്കി (15) നാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 8.30ന് തൈയ്ക്കാട് പോത്തന്‍കോട് ബൈപ്പാസില്‍ സമന്വയ നഗറില്‍ വച്ചായിരുന്നു അപകടം.
വെഞ്ഞാറമൂടിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിന് ഭക്ഷണവുമായി പോവുകയിരുന്ന കാര്‍ത്തിക് ഓടിച്ചിരുന്ന ബൈക്കും വെഞ്ഞാറമൂട് ഭാഗത്ത് നിന്നും പോത്തന്‍കോടിലേക്ക് പോവുകയായിരുന്ന അരുണ്‍ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ നാട്ടുകാര്‍ പരുക്കേറ്റ മൂവരെയും വെഞ്ഞാറമൂടിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കാര്‍ത്തിക്കും അരുണും താമസിയാതെ മരണമടയുകയായിരുന്നു.
വെഞ്ഞാറമൂട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പോത്തന്‍കോട് പ്രവര്‍ത്തിക്കുന്ന യമഹ ബൈക്ക് ഷോറൂമിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായിരുന്നു അരുണ്‍. അഖിലയാണ് ഭാര്യ. സഹോദരി കാര്‍ത്തിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."