HOME
DETAILS
MAL
'മതേതരത്വം തകര്‍ക്കുന്നവരെയും അക്രമം കൈമുതലാക്കിയവരെയും തുരത്തണം'
backup
March 05 2019 | 04:03 AM
വടകര: ജീവന് കൊടുത്ത് നേടിയെടുത്ത ജനാധിപത്യവും മതേതരത്വവും തകര്‍ത്ത മോദി സര്‍ക്കാരിനും അക്രമം മാത്രം കൈമുതലാക്കിയ പിണറായി സര്‍ക്കാരിനും കനത്ത തിരിച്ചടി നല്‍കേണ്ടത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ കടമയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന അരൂര്‍ പത്മനാഭന് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. അജിത്ത് അധ്യക്ഷനായി
നിജേഷ് അരവിന്ദ്, വി.എം ചന്ദ്രന്,പ്രമോദ് കക്കട്ടില്‍, സംസാരിച്ചു. പുഷ്പാര്‍ച്ചനക്ക് കെ സജീവന്, പി അജിത്ത്, എം.കെ ഭാസ്കരന്, പി.എം നാണു, പി ദാമോദരന്‍, ഐ രാജന്,പാറോള്ളതില്‍ അബ്ദുല്ല, എന്‍.പി രാജന്, പി.കെ ജ്യോതികുമാര്‍, എന്‍.പി രാജന്, കണ്ടോത്ത് ശശി, പി സോമന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."