കൊടുങ്കാറ്റില്‍ തകര്‍ന്ന വീടുകള്‍ക്ക് നഷ്ടപരിഹാരമില്ല; ലീഗ് പ്രക്ഷോഭത്തിന്
നടുവണ്ണൂര്‍: പ്രളയക്കെടുതിക്ക് മുന്‍പ് കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍പ്പെട്ട പൂനത്തും പരിസര പ്രദേശങ്ങളിലും ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ നാശനഷ്ടമുണ്ടായ സംഭവത്തില്‍ നഷ്ടപരിഹാരം അനുവദിക്കാത്തതില്‍ മുസ്‌ലിംലീഗ് പ്രക്ഷോഭത്തിലേക്ക്. നിരവധി വീടുകള്‍ തകര്‍ന്നു പോവുകയും മരങ്ങള്‍ കടപുഴകി വീഴുകയും കൃഷിയിടങ്ങള്‍ വലിയ തോതില്‍ നശിച്ചുപോവുകയും ചെയ്തിരുന്നു.
എന്നാല്‍, കര്‍ഷകര്‍ കൃഷി ഓഫിസിലും കിടപ്പാടം നഷ്ടപ്പെട്ടവര്‍ വില്ലേജ് ഓഫിസിലും പരാതി കൊടുത്തെങ്കിലും ഇന്ന് വരെ യാതൊരു നഷ്ടപരിഹാരവും ഈ കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല .അന്ന് വീടുകള്‍ അധികാരികള്‍ വന്ന് സന്ദര്‍ശിക്കുകയും എഞ്ചിനീയര്‍ വന്ന് എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തിരുന്നു. സ്ഥലം എം.പിയും, എം.എല്‍.എയും തകര്‍ന്ന വിടുകളില്‍ സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
എടത്തിക്കണ്ടി ഇബ്രാഹിമിന്റെ വീടിന്റെ മുകളില്‍ തെങ്ങും മറ്റ് മരങ്ങളും വീണ് വീട് മുഴുവനായും തകര്‍ന്നിരുന്നു. ഇവര്‍ ഇപ്പോഴും വാടക വീട്ടില്‍ താമസിച്ചു വരികയുമാണ്.
പ്രളയത്തില്‍ നാശനഷ്ടം വന്നവര്‍ക്ക് തുക അനുവദിച്ചിട്ടും കൊടുങ്കാറ്റില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് ഒന്നും നല്‍കാത്ത നടപടിയില്‍ യോഗം ശക്തമായ അമര്‍ഷം രേഖപ്പെടുത്തുകയും വില്ലേജ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തുവാനും തീരുമാനിച്ചു.
വാര്‍ഡ് മെംബര്‍ എം. ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷുക്കൂര്‍ തയ്യില്‍, വി.പി ഇബ്രാഹിം, മുഹമ്മദലി, മജീദ് ഇ.പി, അന്‍സല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."