പോത്തന്‍കോട് മിനി സിവില്‍സ്റ്റേഷന്‍ യാഥ്യാര്‍ഥ്യമാകുന്നു
പോത്തന്‍കോട്: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പോത്തന്‍കോട് മിനി സിവില്‍സ്റ്റേഷന്‍ യാഥാര്‍ത്യമാകുന്നു. ഇതോടെ പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഒരേ കുടക്കീഴിലാകുന്നു.
ഇന്ന് വൈകിട്ട് അഞ്ചിന് സി. ദിവാകരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കും. മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ പാലോട് രവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ചീഫ് എന്‍ജിനീയര്‍ ഇ.കെ ഹൈദ്രു, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 2014-15 ലെ പുതുക്കിയ സര്‍ക്കാര്‍ ബഡ്ജറ്റിലാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അന്‍പത്തിയെട്ട് സെന്റ് സ്ഥലത്ത് സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. രൂപരേഖ തയാറാക്കി അഞ്ച് കോടിരൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതി ലഭിക്കുകയും 2016 മാര്‍ച്ച് 3ന് നിര്‍മാണോദ്ഘാടനം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥലം റവന്യു വകുപ്പിന് കൈമാറിയിരുന്നില്ല. തുടര്‍ന്നുണ്ടായ നിയമകുരുക്കുകളില്‍ സിവില്‍സ്റ്റേഷന്‍ നിര്‍മാണം നിലച്ചിരുന്നു.
പുതിയ സര്‍ക്കാര്‍ വന്നശേഷം സി. ദിവാകരന്‍ എം.എല്‍.എ ഇടപെട്ട് സ്ഥലം റവന്യു വകുപ്പിന് കൈമാറി പുതിയ ഉത്തരവ് സമ്പാദിച്ച് 58 സെന്റില്‍ നിന്ന് 40 സെന്റിലായി സിവില്‍ സ്റ്റേഷന്‍ പരിമിതപ്പെടുത്തി. പുതിയ രൂപരേഖ തയാറാക്കിയതനുസരിച്ചാണ് നിര്‍മാണം ആരംഭിക്കുന്നത്. നാല് നിലകളിലായി 3406 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ മൂന്ന് നിലകളാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്.
താഴത്തെ നിലയില്‍ സ്റ്റോറും ഇലക്ട്രിക് റൂമും പബ്ലിക് ടോയ്‌ലെറ്റ്, വാഹന പാര്‍ക്കിങ് എന്നീ സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം നിലയില്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി, പോത്തന്‍കോട് സബ് രജിസ്ട്രാര്‍ ഓഫിസ്, എസ്.സി ഡെവലപ്‌മെന്റ് ഓഫിസ്, ക്ഷീര വികസന പദ്ധതി ഓഫിസ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.
രണ്ടാം നിലയില്‍ സബ് ട്രഷറി, കീഴ് തോന്നയ്ക്കല്‍ വില്ലേജ് ഓഫിസ്, സംയോജിത ശിശുവികസന പദ്ധതി ഓഫിസ്, പൊതുമരാമത്ത് വകുപ്പ് ഓഫിസ് എന്നിവയും മൂന്നാം നിലയില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ജലവിഭവ വിഭാഗം ഓഫിസ് എന്നിവയുമുള്‍പ്പെടെ പത്ത് സര്‍ക്കാര്‍ ഓഫിസുകളാണ് ഈ കെട്ടിടത്തില്‍ ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."