റോബോട്ടിക് ഗവേഷണത്തില്‍ നിന്നു അരുംകൊലയിലേക്ക്..?
തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച കൂട്ടക്കൊലയില്‍ പ്രതിയെന്നു സംശയിക്കുന്ന കാദെല്‍ ജീന്‍സണ്‍ രാജ് ഓസ്‌ട്രേലിയയില്‍ നിന്നു റോബോട്ടിക് ഗവേഷണം കഴിഞ്ഞിറങ്ങിയയാളാണ്. നിലവില്‍ ഓസ്‌ട്രേലിയയില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനിയില്‍ സി.ഇ.ഒ ആയി പ്രവര്‍ത്തിക്കുകയാണ്.
റോബോട്ടുകള്‍ക്ക് ക്രിത്രിമ ബുദ്ധി നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇയാള്‍, അരുംകൊലക്കും അതി ബുദ്ധിയാണ് പ്രയോഗിച്ചത്. കുടുംബത്തിലെ മുഴുവന്‍ പേരും കൊല്ലപ്പെട്ടുയെന്നു വരുത്തിതീര്‍ക്കാന്‍ ഡമ്മിയുണ്ടാക്കി കത്തിച്ചത് ഇതാണ് വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ സംഭവത്തിന്റെ നിജസ്ഥിതി പൊലിസിന് വ്യക്തമാകാന്‍ ഏറെ സമയമെടുത്തു. ഇതു തന്നെയായിരിക്കും ഡമ്മിയുണ്ടാക്കലിലൂടെ പ്രതി ലക്ഷ്യമിട്ടതെന്നാണ് പൊലിസ് കരുതുന്നത്.
അതേ സമയം ഇയാളുടെ മാനസിക നില ഏറെ വിചിത്രമാണെന്നാണ് നിഗമനം. ഡിപ്രഷനും മയക്കുമരുന്നിനും അടിപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്.
മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. വെള്ളിയാഴ്ചയാവാം കൊലപാതകമെന്നാണ് പൊലിസ് കരുതുന്നത്. അങ്ങനെയെങ്കില്‍ മൃതദേഹങ്ങള്‍ക്കൊപ്പം ഇയാള്‍ മണിക്കൂറുകളോളം ചിലവഴിച്ചിരിക്കണം.
വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ടു ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നും കാദെല്‍ പറഞ്ഞതായി ബന്ധുക്കള്‍ പൊലിസിനോട് പറഞ്ഞു. ഇയാളുടെ കാലില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നതായും ഇവര്‍ മൊഴിനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."